Sunday, February 23, 2025

HomeMain Storyഡൊണാൾഡ് ട്രംപ് മത്സരത്തിൽ നിന്ന് മാറിനിൽക്കണം. പ്രസിഡന്റ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച്‌ ആസ ഹച്ചിൻസൺ

ഡൊണാൾഡ് ട്രംപ് മത്സരത്തിൽ നിന്ന് മാറിനിൽക്കണം. പ്രസിഡന്റ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച്‌ ആസ ഹച്ചിൻസൺ

spot_img
spot_img

പി.പി ചെറിയാൻ

അർക്കൻസാസ്:മുൻ അർക്കൻസാസ് ഗവർണർ ആസ ഹച്ചിൻസൺ 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ഞായറാഴ്ച പ്രഖ്യാപിച്ചു.മുമ്പ് യുഎസ് ജനപ്രതിനിധിസഭയിൽ സേവനമനുഷ്ഠിച്ചതിന് ശേഷം 2015 മുതൽ ഈ വർഷം ആദ്യം വരെ അർക്കൻസാസ് ഗവർണറായിരുന്നു ഹച്ചിൻസൺ.

എബിസിയുടെ “ദിസ് വീക്ക്” ന് നൽകിയ അഭിമുഖത്തിൽ, ഒരു പോൺ താരത്തിന് പണം നൽകിയതിനെക്കുറിച്ചുള്ള അന്വേഷണത്തിൽ കുറ്റാരോപിതനായതിനെ തുടർന്ന് നവംബറിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ട്രംപിനോട്,മത്സരത്തിൽ നിന്ന് വിട്ടുനിൽകണമെന്നും ഹച്ചിൻസൺ ആവശ്യപ്പെട്ടു.


“അമേരിക്കയിലെ ആളുകൾക്ക് ഏറ്റവും മികച്ച നേതാവിനെ ആവശ്യമുണ്ടെന്ന് എനിക്ക് ബോധ്യമുണ്ട്, 72 കാരനായ ഹച്ചിൻസൺ ഞായറാഴ്ച സംപ്രേഷണം ചെയ്ത എബിസി ന്യൂയിലെ അഭിമുഖത്തിൽ പറഞ്ഞു. ട്രംപും ബൈഡനും നേരത്തെ തന്നെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിരുന്നു.

അതേസമയം മുൻ സൗത്ത് കരോലിന ഗവർണറും ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡറുമായ നിക്കി ഹേലിയും ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ്, മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് എന്നിവരുൾപ്പെടെ നിരവധി റിപ്പബ്ലിക്കൻമാർ മത്സരരംഗത്തുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

“കുറ്റം ചുമത്തപ്പെട്ട ഒരു മുൻ പ്രസിഡന്റ് ഞങ്ങൾക്ക് ഉണ്ടെന്നത് അമേരിക്കയെ സംബന്ധിച്ചിടത്തോളം സങ്കടകരമായ ദിവസമാണെന്ന് കരുതുന്നു,ട്രംപ് മാറിനിൽക്കണോ എന്ന ചോദ്യത്തിന്, വേണമെന്നു ഹച്ചിൻസൺ പറഞ്ഞു, “

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments