Tuesday, June 3, 2025

HomeNewsKeralaശ്രീറാം വെങ്കിട്ടരാമനെതിരെ വീണ്ടും നരഹത്യക്കുറ്റം; വഫയെ കേസില്‍ നിന്നൊഴിവാക്കി

ശ്രീറാം വെങ്കിട്ടരാമനെതിരെ വീണ്ടും നരഹത്യക്കുറ്റം; വഫയെ കേസില്‍ നിന്നൊഴിവാക്കി

spot_img
spot_img

കൊച്ചി: മാധ്യമപ്രവര്‍ത്തകനായ കെ.എം. ബഷീര്‍ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസില്‍ ഒന്നാംപ്രതിയും ഐഎഎസ് ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യ, തെളിവു നശിപ്പിക്കല്‍ കുറ്റങ്ങള്‍ ഹൈക്കോടതി പുനഃസ്ഥാപിച്ചു. സെഷന്‍സ് കോടതി ഈ കുറ്റങ്ങള്‍ ഒഴിവാക്കിയതു റദ്ദാക്കി. അതേസമയം, മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ സെഷന്‍സ് കോടതി ഒഴിവാക്കിയതില്‍ തെറ്റില്ലെന്നു കോടതി പറഞ്ഞു. 2019 ഓഗസ്റ്റ് 3നു പുലര്‍ച്ചെ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച് അലക്ഷ്യമായി കാര്‍ ഓടിച്ച് ബഷീറിന്റെ അപകട മരണത്തിന് ഇടയാക്കിയെന്നാണു കേസ്.

ശ്രീറാം നല്‍കിയ വിടുതല്‍ ഹര്‍ജി പരിഗണിച്ച് നരഹത്യ, തെളിവു നശിപ്പിക്കല്‍ കുറ്റങ്ങള്‍ തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതി ഒഴിവാക്കിയതിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയും പ്രേരണാക്കുറ്റം നിലനിര്‍ത്തിയതിനെതിരെ രണ്ടാം പ്രതി വഫ ഫിറോസ് നല്‍കിയ ഹര്‍ജിയും പരിഗണിച്ചാണു ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ഉത്തരവ്.

നരഹത്യ, തെളിവു നശിപ്പിക്കല്‍ കുറ്റങ്ങള്‍ക്കു ശ്രീറാം വിചാരണ നേരിടണം. അതേസമയം, രണ്ടാംപ്രതി വഫ ഫിറോസിനെതിരെ പ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്നു കോടതി പറഞ്ഞു. വഫ തന്റെ വാഹനം ഓടിക്കാന്‍ നല്‍കിയതു കുറ്റകൃത്യത്തിനുള്ള പ്രേരണയായി കാണാനാവില്ല. ഈ കുറ്റം കൂടി റദ്ദാക്കിയതോടെ അവര്‍ കേസില്‍ നിന്ന് ഒഴിവായി. സര്‍ക്കാരിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്.യു. നാസര്‍ ഹാജരായി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments