തിരുവനന്തപുരം: നിയമസഭാപ്രസംഗ പുസ്തകം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ക്ക വിരുദ്ധമായി വിതരണം ചെയ്യുന്നുവെന്നു കാട്ടി യുഡിഎഫ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി.
മുഖ്യമന്ത്രിയുടെ നിയമസഭ പ്രസംഗം പുസ്തക വിതരണം പെരുമാറ്റ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് യു ഡി എഫ് പരാതി നല്‍കിയിരിക്കുന്നത്.
ആറ്റിങ്ങല്‍ ലോക്സഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ പുസ്തകം വീടുകളില്‍ നല്‍കുന്നതിനെതിരെയാണ് പരാതി.
ആറ്റിങ്ങല്‍ യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. കരകുളം കൃഷ്ണപിള്ളയാണ് മുഖ്യമന്ത്രിക്കെതിരെ പെരുമാറ്റ ചട്ടലംഘനത്തിന് പരാതി നല്‍കിയത. വോട്ട് ഇരട്ടിപ്പ് ഉണ്ടെന്നാരോപിച്ച് യുഡിഎഫ് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു
കഴിഞ്ഞ ദിവസം പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫ് , എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കെതിരേ ഇരു വിഭാഗവും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം നടത്തിയെന്നാരോപിച്ച് പരാതികള്‍ നല്കിയിരുന്നു.