തിരുവനന്തപുരം: ലോക്‌സഭാ പോരാട്ടത്തിനുള്ള ചിത്രം വ്യക്തമായി. സൂക്ഷ്മപരിശോധന ഇന്നു പൂര്‍ത്തിയായപ്പോള്‍ മത്സരരംഗത്തുള്ളത് 204 സ്ഥാനാര്‍ഥികള്‍. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം തിങ്കളാഴ്ച്ചയാണ്. തിങ്കളാഴ്ച്ചയോടെ അന്തിമപോരാട്ടത്തിനുള്ള സ്ഥാനാര്‍ഥികളുടെ പട്ടികയാവും. വ്യാഴാഴ്ച്ച വരെയായിരുന്നു നാമനിര്‍ദേശക പട്ടിക സമര്‍പ്പിക്കാനുള്ള സമയ പരിധി. അതിനുള്ളില്‍ സംസ്ഥാനത്തെ 290 പേരാണ് പത്രിക സമര്‍പ്പിച്ചത്. ഇതില്‍ 86 പേരുടെ നാമനിര്‍ദേശ പത്രിക തള്ളിയതോടെ 204 പേരാണ് നിലവില്‍ പോരാട്ടത്തിനായി സജ്ജരായിട്ടുള്ളത്.
. നിലവില്‍ ഏറ്റവും അധികം സ്ഥാനാര്‍ത്ഥികള്‍ കോട്ടയത്താണ്. 14 സ്ഥാനാര്‍ഥികളാണ് കോട്ടയത്ത് മത്സരരംഗത്തുള്ളത്. യുഡിഎഫ് സ്ഥാനാര്‍ഥി കെ. ഫ്രാന്‍സീസ് ജോര്‍ജിന്റെ അപരന്‍മാരായി പത്രിക സമര്‍പ്പിച്ച രണ്ടു ഫ്രാന്‍സീസ് ജോര്‍ജുമാരുടേയും പത്രിക തള്ളിപ്പോയി. പിന്താങ്ങിയവരുടെ ഒപ്പ് വ്യാജമെന്ന യുഡിഎഫ് പരാതി അംഗീകരിച്ചാണ് അപരന്‍മാരുടെ പത്രികകള്‍ തള്ളിയത്.
അഞ്ച് സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുള്ള ആലത്തൂര്‍ ആണ് ഏറ്റവും കുറവ് സ്ഥാനാര്‍ഥികള്‍ മത്സരിക്കാനുള്ളത്. പാലക്കാട് ഇടതു സ്ഥാനാര്‍ഥി എ വിജയരാഘവന്റെ അപരന്റെ പത്രിക തള്ളി. കാസര്‍കോട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം വി ബാലകൃഷ്ണന്റെ അപരന്റെ പത്രിക അംഗീകരിച്ചു. തിരുവനന്തപുത്ത് ശശി തരൂരിന്റെയും, ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിന്റെയും അപരന്മാരുടെ നാമ നിര്‍ദ്ദേശപത്രിക സ്വീകരിച്ചു.