തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസില്‍ ഇടതു സഥാനാര്‍ഥിയായിരുന്ന എം. സ്വരാജ് നിലവിലെ എംഎല്‍എ കെ. ബാബുവിനെതിരേ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. എംഎല്‍എ സ്ഥാനത്തു നിന്നും അയോഗ്യനാക്കണമെന്നാവശ്യപ്പെട്ടു നല്കിയ ഹര്‍ജിയാണ് തള്ളിയത്.മതചിഹ്നങ്ങള്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പില്‍ കെ ബാബു വോട്ട് പിടിച്ചെന്ന് ആരോപിച്ചാണ് സ്വരാജ് ഹര്‍ജി നല്കിയത്.തെരഞ്ഞെടുപ്പ് സമയത്ത് വീടുകളില്‍ വിതരണം ചെയ്ത വോട്ടേഴ്‌സ് സ്ലിപ്പില്‍ സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോയ്ക്ക് ഒപ്പം അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചെന്നായിരുന്നു സ്വരാജ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. കെ ബാബു തോറ്റാല്‍ അയ്യപ്പന്‍ തോല്‍ക്കുന്നതിന് തുല്യമാണെന്ന് കാണിച്ച് മണ്ഡലത്തില്‍ പ്രചാരണം നടത്തി എന്നും സ്വരാജ് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ മതചിഹ്നങ്ങള്‍ ഉപയോഗിച്ച് വോട്ട് പിടിച്ചുവെന്നു പറയുന്നത് സാധൂകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന നിലപാടാണ് കോടതി സ്വീകരകിച്ചത്. വിധിയില്‍ സന്തോഷമുണ്ടെന്നം തനിക്കെതിരേ കൃത്രിമ തെളിവുകള്‍ നിരത്താന്‍ ശ്രമിച്ചവര്‍ക്ക് ലഭിച്ച തിരിച്ചടിയാണ് കോടതി വിധിയെന്നും കെ.ബാബു കൂട്ടിച്ചേര്‍ത്തു
തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസില്‍ സ്വരാജിന് തിരിച്ചടി; കെ. ബാബുവിനു എംഎല്‍എ ആയി തുടരാം
RELATED ARTICLES