Thursday, December 19, 2024

HomeNewsKeralaമാസപ്പടി; സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത തിങ്കളാഴ്ച്ച ഹാജരാകാന്‍ ഇഡി നോട്ടീസ്

മാസപ്പടി; സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത തിങ്കളാഴ്ച്ച ഹാജരാകാന്‍ ഇഡി നോട്ടീസ്

spot_img
spot_img

കൊച്ചി: മുുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാവിജയന്റെ കമ്പനിയായിരുന്ന എക്‌സാലോജിക്കിന് മാസപ്പടി നല്കിയെന്ന സംഭവത്തില്‍ സ്വകാര്യ കരിമണല്‍ ഖനന കമ്പനിയായ കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) എംഡി ശശിധരന്‍ കര്‍ത്തക്ക് നോട്ടീസ് അയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇ.ഡി നോട്ടീസ് നല്കിയിട്ടുള്ളത്.

സിഎംആര്‍എ കമ്പനിയിലെ ഉദ്യോഗസ്ഥരോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന നിര്‍ദേശിച്ചതിനു പിന്നാലെയാണ് കമ്പനി ഉടമ ശശിധരന്ഡ കര്‍ത്തയ്ക്ക് ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്. മാസപ്പടി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ തെളിവെടുപ്പ് തുടരുന്നതിനിടെയാണ് നോട്ടീസ് നല്‍കിയത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ കമ്പനിയായ എക്‌സാലോജിക് സൊലൂഷന്‍സും സ്വകാര്യ കരിമണല്‍ഖനന കമ്പനിയായ കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് ഇഡി പരിശോധിക്കുന്നത്. നല്‍കാത്ത സേവനത്തിനാണ് സിഎംആര്‍എല്‍ മുഖ്യമന്ത്രിയുടെ മകള്‍ക്ക് പണം നല്‍കിയതെന്നാണ് ആരോപണം.

പണം വാങ്ങിയത് ഏതുതരം സേവനത്തിനാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ സഹിതം ഹാജരാകാനായിരുന്നു പ്രതിനിധികള്‍ക്ക് നേരത്തെ നിര്‍ദേശം നല്‍കിയത്. സിഎംആര്‍എലും തമ്മിലുള്ള ദുരൂഹമായ പണമിടപാടുകളില്‍ ഇഡി കേസെടുത്തിരുന്നു. ആദായ നികുതി വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റി?ഗേഷന്‍ ഓഫീസും അന്വേഷിക്കുന്നുണ്ട്.

തവണകളിലായി 1.72 കോടി രൂപ സിഎംആര്‍എല്‍ വീണാ വിജയന്റെ കമ്പനിക്ക് നല്‍കിയെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍. 2016-17 മുതലാണ് എക്സാലോജികിന് കരിമണല്‍ കമ്പനി അക്കൗണ്ട് വഴി പണം കൈമാറുന്നത്. നല്‍കാത്ത സേവനത്തിന് പണം കൈപ്പറ്റിയത് അഴിമതിയാണെന്നാണ് ആക്ഷേപം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments