കല്‍പ്പറ്റ: ആള്‍ക്കൂട്ട വിചാരണയിലും ക്രൂരമായ റാഗിംഗിനും പിന്നാലെ മരണപ്പെട്ട പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്റെ മരണം സംബന്ധിച്ച കേസ് അന്വേഷിക്കുന്ന സി ബി ഐ സംഘത്തിലെ മുഴുവന്‍ പേരും ഇന്ന് വയനാട്ടിലെത്തും. സിദ്ധാര്‍ത്ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയവരെല്ലാം ഇന്ന് ഹാജരാകണമെന്ന് സി ബി ഐ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്ന് രാവിലെഒന്‍പതിന് കോളേജില്‍ എത്താനാണ് എല്ലാവര്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാകും കേസിലെ തുടരന്വേഷണം. സി ബി ഐ ഫൊറന്‍സിക് സംഘമടക്കമുള്ളവരാണ് അന്വേഷണത്തിന്റെ ഭാഗമായി ന്ന് പൂക്കോട് കോളേജിലെത്തുന്നത്.
സിദ്ധാര്‍ത്ഥന്റെ മരണം അന്വേഷിക്കാന്‍ എത്തിയ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സിദ്ധാര്‍ഥിന്റെ പിതാവില്‍ നിന്ന് മൊഴിയെടുത്തു.സി ബി ഐയോട് പറഞ്ഞ കാര്യങ്ങള്‍ മനുഷ്യാവകാശ കമ്മീഷന്‍ മുമ്പിലും ആവര്‍ത്തിച്ചെന്നാണ് സിദ്ധാര്‍ഥന്റെ അച്ഛന്‍ ജയപ്രകാശ് അറിയിച്ചത്. രണ്ടു മണിക്കൂര്‍ നീണ്ടുനിന്നിരുന്നു അച്ഛന്‍രെ മൊഴിയെടുപ്പ്. നേരത്തെ കമ്മീഷന്‍ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും മൊഴിയെടുത്തിരുന്നു.