Tuesday, June 25, 2024

HomeMain Storyഒമാനില്‍ പെരുമഴയും വെള്ളപ്പൊക്കവും; മലയാളി ഉള്‍പ്പെടെ 13 മരണം

ഒമാനില്‍ പെരുമഴയും വെള്ളപ്പൊക്കവും; മലയാളി ഉള്‍പ്പെടെ 13 മരണം

spot_img
spot_img

മസ്‌ക്കറ്റ്:ഒമാനില്‍ അതിശക്തമായ മഴിലും വെള്ളപ്പൊക്കത്തിലും വന്‍ നാശനഷ്ടം. ശക്തമായ മഴയെതുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒരു മലയാളിയടക്കം 13 പേര്‍ മരിച്ചു. കൊല്ലം സ്വദേശിയായ സുനില്‍കുമാര്‍ സദാനന്ദനാണാ മരണപ്പെട്ട മലയാളി . സൗത്ത് ഷര്‍ക്കിയില്‍ മതിലിടിഞ്ഞ് വീണാണ് സുനില്‍കുമാര്‍ മരിച്ചത്.

മരിച്ചവരില്‍ 9 വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നു. കൂടാതെ ഒരു പ്രവാസിയും ഉള്‍പ്പെടുന്നുവെന്ന് നാഷണല്‍ കമ്മിറ്റി ഫോര്‍ എമര്‍ജന്‍സി മാനേജ്മെന്റ് അറിയിച്ചു.വെള്ളപ്പൊക്കത്തില്‍ കാണാതായ എട്ട് പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്നു ഒമാന്‍ വാര്‍ത്താ ഏജന്‍സി(ഒഎന്‍എ) റിപ്പോര്‍ട്ട് ചെയ്തു.

അല്‍ മുദൈബിയിലെ വാദി അല്‍ ബത്തയില്‍ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments