ന്യൂഡൽഹി: ഇറാൻ ഹോർമുസ് കടലിടുക്കിൽ നിന്ന് ഇറാൻ പിടിച്ചെടുത്ത എംഎസ്‌സി ഏരിസ് എന്ന ഇസ്രയേൽ ചരക്കുകപ്പലിലെ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ജീവനക്കാരെ തടഞ്ഞുവെച്ചിട്ടില്ലെന്ന് ഇന്ത്യയിലെ ഇറാൻ അംബാസിഡർ ഇറാജ് എലാഹി.
ഇപ്പോൾ കടലിലെ കാലാവസ്ഥ മോശമാണ്. കടൽ പ്രക്ഷുബ്ദമാണ് ‘ കപ്പലിന് തുറമുഖത്ത് നങ്കൂരമിടാൻ കഴിഞ്ഞിട്ടില്ല. കപ്പലിനടുത്തേയ്ക്ക് തീരത്തു നിന്നും ആർക്കും എത്തിച്ചേരാനും കഴിഞ്ഞിട്ടില്ല.കപ്പൽ നങ്കൂരമിട്ടാൽ ഇന്ത്യക്കാരെ നാട്ടിലേക്ക് മടക്കി അയയ്ക്കാനുള്ള നടപടി കൈക്കൊള്ളും. 17 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്. ഇതിൽ നാലു മലയാളികളും ഉൾപ്പെടുന്നു ഇന്ത്യക്കാരെ കാണാൻ ഇന്ത്യൻ നയതന്ത്ര സംഘത്തിന് ഇറാൻ അനുമതി നൽകിയിരുന്നു.
എന്നാൽ മോശം കാലാവസ്ഥ കാരണം ഇവർക്ക് കപ്പലിന് അടുത്തേക്ക് എത്താനായില്ല.കപ്പലിലെ ഇന്ത്യക്കാരുമായി എംബസി അധികൃതർ ഇന്ന് കൂടിക്കാഴ്ച്ച നടത്തും.കടൽനിയമങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് ഈ മാസം 13ന് കപ്പൽ ഇറാൻ പിടിച്ചെടുത്തത്. ഇസ്രയേലുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി.