തിരുവനന്തപുപരം: വോട്ടെടുപ്പ് തുടങ്ങി ആദ്യമണിക്കൂറില്‍ തന്നെ പോളിങ് ബൂത്തിലെത്തി താരങ്ങളും രാഷ്ട്രീയ നേതാക്കളും. തൃശ്ശൂരിൽ എൻ.ഡി.എ. സ്ഥാനാർഥി സുരേഷ് ഗോപി കുടുംബത്തോടൊപ്പം എത്തി വോട്ട് ചെയ്തു.
തൃശ്ശൂർ മണ്ണുത്തി മുക്കാട്ടുകര സെന്റ് ജോർജ്ജ് സി.എൽ.പി. സ്കൂളിലാണ് സുരേഷ് ഗോപിക്കും കുടുംബവും ഇത്തവണ വോട്ട് ചെയ്തത്. കൊല്ലത്ത് നടൻ ജി. കൃഷ്ണകുമാർ കുടുംബത്തോടൊപ്പം എത്തി വോട്ട് രേഖപ്പെടുത്തി.

മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ, പത്തനംതിട്ടയിലെ സ്ഥാനാര്‍ഥി തോമസ് ഐസക്, ആലപ്പുഴയില്‍ എ.എം ആരിഫ്, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ അടക്കമുള്ളവർ രാവിലെത്തന്നെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി.
കനത്ത പോളിങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്. രാവിലെ എട്ട് മണിക്ക് 6.5 പോളിങാണ് രേഖപ്പെടുത്തിയത്. ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ് കാണപ്പെടുന്നത്.