Thursday, December 26, 2024

HomeMain Story60-കാരി അലജാന്ദ്ര മരിസ റോഡ്രിഗസ് ബ്യൂണസ് അയേഴ്സ്‌വിശ്വസുന്ദരി പട്ടം

60-കാരി അലജാന്ദ്ര മരിസ റോഡ്രിഗസ് ബ്യൂണസ് അയേഴ്സ്‌വിശ്വസുന്ദരി പട്ടം

spot_img
spot_img

ന്യൂഡല്‍ഹി: അര്‍ജന്റീനക്കാരിയായ അലജാന്ദ്ര മരിസ റോഡ്രിഗസ് എന്ന 60-കാരി, ബ്യൂണസ് അയേഴ്സ് പ്രവിശ്യയുടെ വിശ്വസുന്ദരി പട്ടം സ്വന്തമാക്കി ചരിത്രപുസ്തകങ്ങളില്‍ തന്റെ പേര് കൊത്തിവച്ചു. ബുധനാഴ്ച പ്രഖ്യാപിച്ച വിജയം, അലജാന്ദ്രയുടെ ശ്രദ്ധേയമായ യാത്രയെ ആഘോഷിക്കുക മാത്രമല്ല, മിസ് യൂണിവേഴ്‌സ് സൗന്ദര്യമത്സരത്തിന്റെ വൈവിധ്യത്തെ അടിവരയിടുകയും ചെയ്യുന്നു.

അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്സ് പ്രവിശ്യയുടെ തലസ്ഥാന നഗരിയായ ലാ പ്ലാറ്റയില്‍ നിന്നുള്ള റോഡ്രിഗസ് വെറുമൊരു സൗന്ദര്യ റാണി മാത്രമല്ല, പരിചയസമ്പന്നയായ അഭിഭാഷകയും പത്രപ്രവര്‍ത്തകയുമാണ്. സൗന്ദര്യത്തിന്റെയും പ്രായത്തിന്റെയും പരമ്പരാഗത മാനദണ്ഡങ്ങള്‍ പുനര്‍നിര്‍വചിക്കുന്നതിന്റെ തെളിവായി നിലകൊള്ളുന്നു ഈ വിജയം ചൂണ്ടിക്കാണിക്കാം. ഇത്രയും മഹത്തായ സൗന്ദര്യ പുരസ്‌കാരം നേടുന്ന തന്റെ പ്രായത്തിലുള്ള ആദ്യ വനിതയായി അവര്‍.

2024 മെയ് മാസത്തില്‍ നടക്കാനിരിക്കുന്ന മിസ് യൂണിവേഴ്‌സ് അര്‍ജന്റീനയ്ക്കായുള്ള ദേശീയ തിരഞ്ഞെടുപ്പില്‍ ബ്യൂണസ് അയേഴ്സിനെ പ്രതിനിധീകരിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോകള്‍ റോഡ്രിഗസിന്റെ ദൃഢനിശ്ചയം വെളിപ്പെടുത്തുന്നു. മത്സരത്തില്‍ വിജയിച്ചാല്‍, റോഡ്രിഗസ് മിസ് യൂണിവേഴ്‌സ് വേള്‍ഡിന്റെ ആഗോള വേദിയില്‍ അര്‍ജന്റീന പതാക ഉയര്‍ത്തും. 2024 സെപ്റ്റംബര്‍ 28-ന് മെക്‌സിക്കോയില്‍ വച്ചാണ് മത്സരം നടക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments