Monday, June 24, 2024

HomeNewsKeralaമേയര്‍ക്കെതിരേ കേസെടുക്കണമെന്നു കെഎസ്ആര്‍ടിസി ജീവനക്കാര്‍; കെഎസ്ആര്‍ടിസി ഡ്രൈവറെ പിരിച്ചുവിടണമന്നെ് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍

മേയര്‍ക്കെതിരേ കേസെടുക്കണമെന്നു കെഎസ്ആര്‍ടിസി ജീവനക്കാര്‍; കെഎസ്ആര്‍ടിസി ഡ്രൈവറെ പിരിച്ചുവിടണമന്നെ് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍

spot_img
spot_img

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിനു മുന്നില്‍ കാര്‍ വട്ടമിട്ട് തടഞ്ഞു നിര്‍ത്തിയ സംഭവത്തില്‍ തിരുവനന്തപുരം കോര്‍പ്പരേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രനെതിരേ കേസ് എടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കെഎസ്ആര്‍ടിസിയിലെ യുഡിഎഫ് അനുകൂല ജീവനക്കാരുടെ സംഘടന പ്രതിഷേധിച്ചു. എന്നാല്‍ കെഎസ്ആര്‍ടിസി ജീവനക്കാരനെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഭരണപക്ഷം പ്രമേയം പാസാക്കി. ഇതോടെ കെഎസ്ആര്‍ടിസി ഡ്രൈവറുമായി മേയറും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ദേവും തമ്മിലുള്ള തര്‍ക്കത്തിനു പുതിയ മാനം വന്നു.

കെഎസ്ആര്‍ടിസി ബസ് സ്വകാര്യ വാഹനത്തിന് സൈഡ് കൊടുത്തില്ല എന്നാരോപിച്ച് തിരുവനന്തപുരത്ത് വച്ച് കെഎസ്ആര്‍ടിസി ബസ്സിനെ തടഞ്ഞിട്ട് ഡ്രൈവറെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച തിരുവനന്തപുരം മേയര്‍ക്കും സച്ചിന്‍ദേവ് എംഎല്‍എയ്ക്കും എതിരേ കേസെടുക്കണമെന്ന് റ്റിഡിഎഫ് വര്‍ക്കിംഗ് പ്രസിഡന്റ് എം.വിന്‍സെന്റ് എംഎല്‍എ ആവശ്യപ്പെട്ടു. . ഡ്രൈവര്‍ യദുവിനെതിരേയുള്ള പ്രതികാര നടപടികള്‍ അവസാനിപ്പിക്കണമെന്നും കെഎസ്ആര്‍ടിസി ബസിനെ തടഞ്ഞിട്ട് യാത്രക്കാരെ പെരുവഴിയില്‍ ഇറക്കിവിട്ട് ക്യത്യനിര്‍വഹണം തടസ്സപ്പെടുത്തിയ മേയര്‍ക്കും എംഎല്‍എയ്ക്കും എതിരേ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തില്‍ കെഎസ്ആര്‍ടിസിയുടെ ചീഫ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എന്താണ് സംഭവിച്ചതെന്ന് പോലും ക്യത്യമായി അന്വേഷിക്കാതെ സിപിഎമ്മിന്റെ പോഷക സംഘടകളെ പോലെ പെരുമാറിയ പോലീസ്, ഭരണ പക്ഷ എംഎല്‍എയും മേയറും പറഞ്ഞത് കൊണ്ട് ബസ്സിലെ യാത്രക്കാരെ മുഴുവന്‍ പെരുവഴിയില്‍ ഇറക്കിയാലും നടുറോഡില്‍ ബസ്സ് കിടന്നാലും കുഴപ്പമില്ല എന്ന ഭാവത്തിലാണ് തലേദിവസം രാത്രി മുതല്‍ ബസ്സോടിച്ച് വന്ന ഡ്രൈവറെ ബസില്‍ നിന്നും അറസ്റ്റ് ചെയ്ത് അടുത്ത ദിവസം രാവിലെ വരെ പോലീസ് കസ്റ്റഡിയില്‍
ഇരുത്തിയിരുന്നതെന്നും ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും എംഎല്‍എ പറഞ്ഞു.
സിപിഎം നേതാക്കള്‍ക്ക് എന്ത് നിയമലംഘനവും ആകാമെന്നും സിപിഎം എന്ന് പറഞ്ഞാല്‍ അഹങ്കാരത്തിന്റെ ട്രാന്‍സലേഷന്‍ ആയി മാറിയെന്നും എംഎല്‍എ ആരോപിച്ചു. നേരേ ശമ്പളം പോലും നല്‍കാത്ത കെഎസ്ആര്‍ടിസി ജീവനക്കാരെ മോശക്കാരാക്കാനാണ് മാനേജ്‌മെന്റ് കൂട്ട് നില്‍ക്കുന്നതെന്നും യദുവിനെതിരെ പ്രതികാര നടപടികള്‍ സ്വീകരിച്ചാല്‍ യൂണിയന്‍ ശക്തമായ സമരവുമായി റ്റിഡിഎഫ് മുന്നോട്ട് പോകുമെന്നും എംഎല്‍എ മുന്നറിയിപ്പ് നല്‍കി.

ഇതിനിടെ ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെ പിരിച്ചുവിടണമെന്ന പ്രമേയം പാസാക്കിയതും നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു. ബസില്‍ നിന്ന് യാത്രക്കാര്‍ ഇറക്കിവിട്ടത് അംഗീകരിക്കാനാവില്ല എന്ന് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പറഞ്ഞു. ഇറക്കി വിട്ടതിന് തെളിവുണ്ടോ എന്ന് മേയര്‍ ചോദിച്ചു. ഭരണ പക്ഷവുമായി വാക്കേറ്റം നടന്നതിനെ തുടര്‍ന്ന് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ചു. ബിജെപി കൗണ്‍സിലര്‍മാര്‍ നടുത്തളത്തില്‍ മുദ്രാവാക്യം ഉയര്‍ത്തി. തലസ്ഥാന ജനതയുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന പ്രവൃത്തിയാണ് മേയറുടേത് എന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments