Monday, May 5, 2025

HomeMain Storyട്രംപിന്റെ ആഗോള പരസ്പര തീരുവനയം ഏപ്രിൽ രണ്ട് മുതൽ, പരിഭ്രാന്തിയിൽ ലോക രാജ്യങ്ങൾ

ട്രംപിന്റെ ആഗോള പരസ്പര തീരുവനയം ഏപ്രിൽ രണ്ട് മുതൽ, പരിഭ്രാന്തിയിൽ ലോക രാജ്യങ്ങൾ

spot_img
spot_img

വാഷിംഗ്ടൺ:  രണ്ടാം ട്രംപ്  ഭരണകൂടം അധികാരത്തിലേറിയതിനു പിന്നാലെ പ്രഖ്യാപിച്ച  ആഗോള പരസ്പര തീരുവ പ്രഖ്യാപനം ഏപ്രിൽ രണ്ടിന്. തീരുവ പ്രഖ്യാപന ദിനമായ നാളെ വിമോചന ദിനമാണെന്നു പറഞ്ഞ ട്രംപ് ലോകത്തിലെ എല്ലാ രാജ്യങ്ങൾക്കുമേലും 

പരസ്പര ഇറക്കുമതി തീരുവ ചുമത്തുമെന്നും ഇതിന്റെ  ഫലം എന്താകുമെന്ന് കാണാമെന്നുമാണ് പ്രതികരിച്ചത്.അമേരിക്കയുടെ ഈ തീരുമാനംഇന്ത്യയടക്കം രാജ്യങ്ങളുടെ   കയറ്റുമതിയെ  പ്രതികൂലമായി ബാധിക്കും   അമേരിക്കൻ  ഉത്പന്നങ്ങൾക്ക്  ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യങ്ങൾക്കും അമേരിക്കയുമായി വ്യാപാര അസന്തുലിതാവസ്ഥയുള്ള രാജ്യങ്ങൾക്കും പരസ്പര തീരുവ ചുമത്തുന്നതിനെക്കുറിച്ചായിരുന്നു വാഷിംഗ്ടണിൽ ചർച്ചകൾക്കിടെയാണ് ട്രംപ് ഒരടി പോലും പിന്നോട്ടില്ലെന്ന് ഉറപ്പിച്ച് പറയുന്നത്. 

ഞങ്ങൾ എല്ലാ രാജ്യങ്ങൾക്കും തീരുവ ചുമത്തും, എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം” – പ്രസിഡന്‍റ് ട്രംപ് പ്രസിഡൻഷ്യൽ വിമാനത്തിൽ വെച്ച് റിപ്പോർട്ടർമാരോട് പറഞ്ഞു. ഏപ്രിൽ രണ്ടിന് താൻ ‘വിമോചന ദിനം’ എന്ന് വിളിക്കുന്ന ദിവസം അടുക്കുമ്പോഴാണ് ട്രംപിന്‍റെ ഈ മുന്നറിയിപ്പ്. 10 അല്ലെങ്കിൽ 15 രാജ്യങ്ങൾക്ക് മാത്രം പരസ്പര തീരുവ ചുമത്തുമെന്ന കിംവദന്തികൾ ട്രംപ് നിഷേധിച്ചു. ഞങ്ങൾ എല്ലാ രാജ്യങ്ങളെക്കുറിച്ചും സംസാരിക്കുന്നു, വെട്ടിച്ചുരുക്കലുകകൾക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments