വാഷിംഗ്‌ടൺ: ആദ്യതവണ അമേരിക്കൻ പ്രസിഡന്റായതിനു പിന്നാലെ ഡൊണാൾഡ് ട്രംപ് സന്ദർശിച്ച ആദ്യ വിദേശ രാജ്യം സൗദിയായിരുന്നു.ആ സന്ദർശനത്തിൽ കോടിക്കണക്കിന് ഡോളറിന്റെ കരാറുമായാണ് ട്രംപ് വാഷിംഗ്ടണിൽ തിരിച്ചിറങ്ങിയത്. അതിനു സമാനമായി രണ്ടാം തവണ പ്രസിഡന്റ് പദവിയിലെത്തിയ ശേഷമുളള ആദ്യ വിദേശ യാത്രയും സൗദിയുൾപ്പെടെയുളള ഏഷ്യൻ രാജ്യങ്ങളിലേക്ക്.
ഡോണൾഡ് ട്രംപ് അടുത്ത മാസം ഖത്തർ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), സൗദി അറേബ്യ എന്നിവിടങ്ങളിലേക്ക് സന്ദർശനം നടത്തുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി
ഇത്തവണയും സൗദിയിൽ നിന്ന് വൻ നിക്ഷേപ വാഗ്ദാനങ്ങൾ ലഭിച്ചിട്ടുണ്ട്.യുഎസ് കമ്പനികളിൽ ഒരു ട്രില്യൺ യുഎസ് ഡോളർ നിക്ഷേപിക്കുമെന്ന് റിയാദ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സൗദി അറേബ്യയിലേക്കുള്ള തൻ്റെ ആദ്യ വിദേശ യാത്ര ട്രംപ് ഉറപ്പിച്ചതെന്നതു ശ്രദ്ധേയമാണ്
ആദ്യ തവണ പ്രസിഡൻ്റായ ശേഷം ട്രംപ് നടത്തിയ ആദ്യ വിദേശ സന്ദർശനം സൗദി അറേബ്യയിലേക്കായിരുന്നു. റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസിന്റെ ശ്രമങ്ങളിൽ സൗദി അറേബ്യ പ്രധാന പങ്കാണ് വഹിക്കുന്നത്. സൗദി സന്ദർശന വേളയിൽ യുക്രയിൻ- റഷ്യൻ യുദ്ധവും ചർച്ചയാകും.