Wednesday, April 2, 2025

HomeMain Storyആരോഗ്യനില മെച്ചപ്പെട്ടു: ചാള്‍സ് രാജാവ് പൊതുപരിപാടിയില്‍ പങ്കെടുത്തു

ആരോഗ്യനില മെച്ചപ്പെട്ടു: ചാള്‍സ് രാജാവ് പൊതുപരിപാടിയില്‍ പങ്കെടുത്തു

spot_img
spot_img

ലണ്ടന്‍: കാന്‍സര്‍ ബാധിതനായ ചാള്‍സ് രാജാവ് ചികിത്സയുടെ പാര്‍ശ്വഫലങ്ങള്‍ മൂലം ക്ഷീണിതനായി ആശുപത്രിയില്‍ ചികിത്സയ്‌ക്കെ ശേഷം ആരോഗ്യം വീണ്ടെടുത്ത് പൊതുപരിപാടിയില്‍ പങ്കെടുത്തു.  ചികിത്സയ്ക്കു ശേഷമുള്ള തന്റെ ആദ്യത്തെ പൊതുപരിപാടിയില്‍ ഇന്നലെ  പങ്കെടുത്തു. ചികിത്സക്കു ശേഷം ചില ശാരീരികാസ്വസ്ഥകള്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം രണ്ടു ദിവസത്തേക്കുള്ള എല്ലാ അപ്പോയിന്റ്‌മെന്റുകളും മാറ്റിവച്ചിരുന്നതായി ബക്കിംഗ്ഹാം കൊട്ടാരത്തില്‍ നിന്ന് നേരത്തെ അറിയിപ്പ് ലഭിച്ചിരുന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് പൊതുപരിപാടികള്‍ റദ്ദാക്കിയതെന്നും ഔദ്യോഗികമായി അറിയിച്ചിരുന്നു.

മൂന്ന് രാജ്യങ്ങളിലെ പ്രതിനിധികളുമായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചയും ബിര്‍മിങ്ഹാമിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമടക്കം അവസാന നിമിഷം റദ്ദാക്കേണ്ടി വന്നു. അതേ സമയം ഉണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നുവെന്നും മറ്റൊരവസരത്തില്‍ എത്തിച്ചേരാമെന്നും ചാള്‍സ് രാജാവ് അറിയിച്ചിരുന്നു.

2024 ഫെബ്രുവരിയില്‍ ചാള്‍സ് രാജാവിന് പ്രോസ്റ്റേറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചിരുന്നു. ഉടന്‍ തന്നെ ചികിത്സ ആരംഭിച്ചിരുന്നു. ഇപ്പോള്‍ ആരോഗ്യനില ഏറെ മെച്ചപ്പെട്ട സ്ഥിതിയിലാണെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments