Saturday, May 31, 2025

HomeNewsIndiaഅമേരിക്കയുടെ തിരിച്ചടി തീരുവയില്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരം പറയണം: രാഹുല്‍ ഗാന്ധി

അമേരിക്കയുടെ തിരിച്ചടി തീരുവയില്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരം പറയണം: രാഹുല്‍ ഗാന്ധി

spot_img
spot_img

ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കെതിരേ അമേരിക്ക ഏര്‍പ്പെടുത്തിയ 26 ശതമാനം തിരിച്ചടി തീരുവയില്‍ കേന്ദ്ര സര്‍ക്കാര്‍  മറുപടി പറയണമെന്നു രാഹുല്‍ ഗാന്ധി. അമേരിക്കയുടെ തീരുവ വര്‍ധനവ്  ഇന്ത്യയെ പ്രതികൂലമായി ബാധിക്കുമെന്നു വ്യക്തമാണെന്നു രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ പറഞ്ഞു.

തീരുവക്കാര്യത്തില്‍  കേന്ദ്ര സര്‍ക്കാര്‍ എന്തു നടപടിയാണ് കൈക്കൊള്ളുന്നതെന്നു വ്യക്തമാക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് പുതിയ തീരുവകള്‍ ഇന്നലെയാണ് പ്രഖ്യാപിച്ചത്. കാനഡയെയും മെക്‌സിക്കോയെയും ഈ നികുതി നയത്തില്‍ നിന്ന് ട്രംപ് ഒഴിവാക്കിയിരുന്നു.

ഇന്ത്യയും മോദിയും അടുത്ത സുഹൃത്താണെന്നു കഴിഞ്ഞ ദിവസം പറഞ്ഞ ട്രംപ് പക്ഷേ തീരുവയുടെ കാര്യത്തില്‍ ഇന്ത്യയോട് ഒരു സൗഹാര്‍ദവും കാട്ടിയില്ല. തീരുവ  ഉണ്ടാവുമെന്ന സൂചനകള്‍ വന്നപ്പോള്‍ നേരത്തെ കോണ്‍ഗ്രസ് നേതാവ് രാഗുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു.
ഈ തീരുവകള്‍ ഇന്ത്യയുടെ വ്യാപാരത്തിന് ദോഷകരമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. അമേരിക്കന്‍ തീരുമാനം ഇന്ത്യയുടെ കാര്‍ഷിക വ്യാവസായിക മേഖലകളെ ഏതു രീതിയില്‍ ബാധിക്കുമെന്ന് വ്യക്തമാക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments