Saturday, April 5, 2025

HomeMain Storyതിരിച്ചടി ചുങ്കത്തിൽ തകർന്നടിഞ്ഞ് ഏഷ്യൻ അമേരിക്കൻ വിപണികൾ, ബിറ്റ്കോയിനും തകർന്നടിഞ്ഞു

തിരിച്ചടി ചുങ്കത്തിൽ തകർന്നടിഞ്ഞ് ഏഷ്യൻ അമേരിക്കൻ വിപണികൾ, ബിറ്റ്കോയിനും തകർന്നടിഞ്ഞു

spot_img
spot_img

ബീജിംഗ്:   അമേരിക്കൻ പ്രസിഡന്റ് ഡെഡൊണാൾഡ് ട്രംപ് ഇന്നലെ പ്രഖ്യാപിച്ച തിരിച്ചടിച്ചുങ്കത്തിൽ തകർന്നടിഞ്ഞ് ലേലോക സാമ്പത്തീക മേഖല.ഏഷ്യൻ ഓഹരിവിപണികൾ കൂപ്പുകുത്തി.

കോവിഡ് മഹാമാരിക്കു ശേഷം ലോക സമ്പദ്‌വ്യവസ്‌ഥയെ പിടിച്ചുകുലുക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ പകരച്ചുങ്കം പ്രഖ്യാപനം. വെള്ളിയാഴ്‌ച ഏഷ്യൻ വിപണികൾ താഴേക്ക് കൂപ്പുകുത്തി. അമേരിക്കൻ ഓഹരികൾക്കൊപ്പം എണ്ണവിലയും ഇടിഞ്ഞതോടെ സമാനതകളില്ലാത്ത പ്രതിസന്ധിയാണ് വിപണികൾ നേരിടുന്നത്. ടോക്കിയോയിലെ നിക്കി ഓഹരി വിപണി 2.6 ശതമാനം ഇടിഞ്ഞ് 33,818.18 ലും കൊറിയയുടെ കോസ്‌പി ഓഹരി വിപണി 0.8ശതമാന ഇടിഞ്ഞ് 2,467.14 ലും എത്തി. ഓസ്ട്രേലിയയുടെ എസ് ആൻസ് പി,എഎസ്എക്സ് ഓഹരി വിപണിയും തകർച്ച നേരിട്ടു. 

ലോകത്തെ  185 രാജ്യങ്ങൾക്കുമേൽ ട്രംപ് അടിച്ചേൽപ്പിച്ച പകരച്ചുങ്കംയുഎസിനു തന്നെ വിനയാകുമെന്നുംവിലയിരുത്തലുകൾ ഉണ്ട്. ലോകംപുതിയതും കൂടുതൽ ശക്‌തവുമായവ്യാപാരയുദ്ധത്തിലേക്കാണ്പോകുന്നതെന്നും അത് നിലവിൽതന്നെ മാന്ദ്യത്തിന്റെ നിഴലിലായയുഎസ് സമ്പദ്വ്യവസ്ഥയെ

കൂടുതൽ തകർക്കുമെന്നുമാണ്സാമ്പത്തിക നിരീക്ഷകർചൂണ്ടിക്കാണിക്കുന്നത്. ട്രംപിന്റെപകരച്ചുങ്കം പ്രഖ്യാപനത്തിനുപിന്നാലെ യുഎസ് ഓഹരിവിപണികൾ നിലംപൊത്തുകയുംചെയ്തു. ഡൗ ജോൺസ് 1,200പോയിന്റാണ് (3 ശതമാനത്തോളം)വ്യാപാരത്തുടക്കത്തിൽ തന്നെഇടിഞ്ഞത്. എസ് ആൻഡ് പി 500സൂചിക 3.41 ശതമാനവും ടെക്ഭീമന്മാർക്ക് മുൻതൂക്കമുള്ളനാസ്‌ഡാക് 4.46 ശതമാനവും (800പോയിന്റോളം) കൂപ്പുകുത്തിയാണ്വ്യാപാരം ചെയ്യുന്നത്. 

യുഎസ് ഓഹരി വിപണിക്കു പിന്നാലെ ബിറ്റ്കോയിനും തകർച്ച നേരിടുകയാണ്. ബിറ്റ്കോയിൻ 5 ശതമാനത്തിലധികം ഇടിഞ്ഞ് 81,000 ഡോളറിലേക്ക് എത്തി. അതേസമയം, സർവകാല ഉയരംതൊട്ട രാജ്യാന്തര സ്വർണവിലയും കനത്ത ചാഞ്ചാട്ടത്തിലാണ്. ഒരുവേള 3,059 ഡോളറിലേക്കു കൂപ്പുകുത്തിയ വില, നിലവിൽ 3,107 ഡോളറിലേക്ക് കയറിയിട്ടുണ്ട്. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments