കൊളംബോ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശ്രീലങ്കയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘മിത്ര വിഭൂഷണ’. അദ്ദേഹത്തിന്റെ ശ്രീലങ്കൻ സന്ദർശനത്തിനിടെ പ്രസിഡന്റ് അനുര കുമാര ദിസനായകെ ബഹുമതി സമ്മാനിച്ചു. മുൻ മാലദ്വീപ് പ്രസിഡന്റ് മഅ്മൂൻ അബ്ദുൽ ഖയ്യൂം, ഫലസ്തീൻ നേതാവ് യാസർ അറഫാത് എന്നിവരാണ് മുമ്പ് ഈ ബഹുമതി ലഭിച്ച രാഷ്ട്രനേതാക്കൾ.
ഇത് 140 കോടി ഇന്ത്യക്കാർക്കുള്ള ബഹുമതിയാണെന്ന് മോദി പുരസ്കാരം സ്വീകരിച്ച് മറുപടി പ്രഭാഷണത്തിൽ പറഞ്ഞു. ബാങ്കോക്കിൽ ബിംസ്ടെക് ഉച്ചകോടിയിൽ സംബന്ധിച്ചശേഷം വെള്ളിയാഴ്ച വൈകീട്ടാണ് മോദി ശ്രീലങ്കയിലെത്തിയത്.