വാഷിഗ്ടണ്‍: ലോക രാജ്യങ്ങള്‍ക്ക് ട്രംപ് പ്രഖ്യാപിച്ച തിരിച്ചടി തീരുവയില്‍ അമേരിക്കന്‍ ശതകോടീശ്വരനും പ്രസിഡന്റ് ട്രംപിന്റെ വിശ്വസ്ഥനുമായ ഇലോണ്‍ മസ്‌ക് വ്യത്യസ്ഥ നിലപാടുമായി രംഗത്ത്. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും തമ്മില്‍ ‘സീറോ താരിഫ് വ്യാപാരന നയം വേണമെന്നും ഇതോടൊപ്പം ‘സ്വതന്ത്ര വ്യാപാര മേഖല’യും ഉണ്ടാവണമെന്നും മസ്‌ക് പറഞ്ഞു. ഇറ്റാലിയന്‍ ഉപപ്രധാനമന്ത്രി മാറ്റിയോ സാല്‍വിനി ആതിഥേയത്വം വഹിച്ച മസ്‌ക് ‘ദി ലീഗ് കോണ്‍ഗ്രസ് എന്ന പരിപാടിയിലാണ് ് ഇത്തരത്തില്‍ പ്രതികരിച്ചത്.
തന്റെ കാഴ്ച്ചപ്പാട് യൂറോപ്പും അമേരിക്കയും തമ്മില്‍ സീറോ താരിഫ് സാഹചര്യത്തിലേക്ക് നീങ്ങണമെന്നതാണ്. ഇത് ഫലപ്രദമായി യൂറോപ്പിനും വടക്കേ അമേരിക്കയ്ക്കും ഇടയില്‍ ഒരു സ്വതന്ത്ര വ്യാപാര മേഖല സൃഷ്ടിക്കണം. യൂറോപ്പില്‍ ജോലി ചെയ്യാനോ അമേരിക്കയില്‍ ജോലി ചെയ്യാനോ ആഗ്രഹിക്കുന്നുവെങ്കില്‍, അവര്‍ക്ക് അങ്ങനെ ചെയ്യാന്‍ അനുവദിക്കണം. അതു തന്നെയായിരുന്നു ട്രംപിനോടുള്ള തന്റെ ഉപദേശമെന്നുംമസ്‌ക് കൂട്ടിച്ചേര്‍ത്തു.
ലോക രാജ്യങ്ങള്‍ക്ക് മേല്‍ ട്രംപ് താരിഫ് പ്രഖ്യാപിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് മസ്‌കിന്റെ പരാമര്‍ശം. ട്രംപിന്റെ പദ്ധതി പ്രകാരം യൂറോപ്യന്‍ യൂണിയനില്‍ 20 ശതമാനം താരിഫ് ചുമത്താന്‍ ആണ് ലക്ഷ്യം.
ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തിനു പിന്നാലെ അമേരിക്കന്‍ ഓഹരി വിപണിയെയും പ്രതികൂലമായി ബാധിച്ചു.
എസ് ആന്‍ഡ് പി 500 സൂചിക ഏകദേശം അഞ്ചു ശതമാനം ഇടിഞ്ഞു, ഡൗ ജോണ്‍സ് നാലു ശതമാനവും നാസ്ഡാക്ക് ആറു ശതമാനവും ഇടിഞ്ഞു, 2020 ല്‍ കോവിഡ് പാന്‍ഡെമിക് ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും വലിയ ഇടിവുകളില്‍ ചിലത് ഈ മൂന്നും രേഖപ്പെടുത്തി.
ബുധനാഴ്ച താരിഫ് പ്രഖ്യാപിച്ച വൈറ്റ് ഹൗസില്‍ നടന്ന ഒരു പരിപാടിയില്‍, മറ്റ് രാജ്യങ്ങളുടെ വ്യാപാര നയങ്ങളാല്‍ യുഎസിനെ കൊള്ളയടിച്ച കാലഘട്ടമുണ്ടായിരുന്നതായും ഇനി ‘അമേരിക്കയുടെ സുവര്‍ണ്ണകാലം’എന്നുമായിരുന്നു വിശേഷിപ്പിച്ചത്.
ഇതൊരു സാമ്പത്തിക വിപ്ലവമാണ്, നമ്മള്‍ വിജയിക്കും. കാത്തിരിക്കൂ, അന്തിമഫലം ചരിത്രപരമായിരിക്കും. നമ്മള്‍ അമേരിക്കയെ വീണ്ടും മഹത്തരമാക്കും!’ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.