Tuesday, April 8, 2025

HomeMain Storyദക്ഷിണ സുഡാനില്‍ നിന്ന് അമേരിക്കയിലെത്തിയ മുഴുവന്‍ സുഡാനികളുടേയും  വീസ റദ്ദാക്കി

ദക്ഷിണ സുഡാനില്‍ നിന്ന് അമേരിക്കയിലെത്തിയ മുഴുവന്‍ സുഡാനികളുടേയും  വീസ റദ്ദാക്കി

spot_img
spot_img

വാഷിംഗ്ടണ്‍: ദക്ഷിണ സുഡാനെതിരേ അതിശക്തമായ നടപടിയുമായി അമേരിക്ക.  അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ നാടുകടത്തിയ പൗരന്മാരെ ദക്ഷിണ സുഡാന്‍ തിരികെ സ്വീകരിക്കാന്‍ തയാറാവാത്തതിനെ തുടര്‍ന്ന്   ആ രാജ്യത്തുനിന്നുള്ള മുഴുവന്‍ ആളുകളുടെയും അമേരിക്കന്‍ വിസ റദ്ദാക്കി യുഎസ്. അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ നാടുകടത്തുന്ന പൗരന്മാരെ അതതു രാജ്യങ്ങള്‍ സ്വീകരിക്കണമെന്ന് യുഎസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതു പാലിക്കാത്തവര്‍ക്ക് തിരിച്ചടിയുണ്ടാകുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി റൂബിയോ മുന്നറിയിപ്പു നല്‍കിയിരുന്നു.  ദക്ഷിണ സുഡാന്‍ ഇതു ലംഘിച്ചതോടെയാണ് നടപടി നേരിടേണ്ടിവന്നത്.

നിലവില്‍ യുഎസ് വിസ കൈവശം വച്ചിരിക്കുന്നവരുടെ വിസ റദ്ദാക്കിയെന്നും ഇനി വിസയ്ക്ക് അപേക്ഷിക്കുന്ന ദക്ഷിണ സുഡാന്‍ പൗരന്മാരുടെ അപേക്ഷകള്‍ നിരസിക്കപ്പെടുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി റൂബിയോ അറിയിച്ചു. രാജ്യം വീണ്ടും സഹകരിച്ചാല്‍ ഈ നടപടികള്‍ പുനഃപരിശോധിക്കാന്‍ യുഎസ് തയാറാകുമെന്നും റൂബിയോ വ്യക്തമാക്കി.

2011ല്‍ സുഡാനില്‍നിന്നു വിഘടിച്ച് രൂപീകൃതമായ  ദക്ഷിണ സുഡാനില്‍ ആഭ്യന്തര കലാപം രൂക്ഷമാണഅ. ഇതുവരെ നാലുലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് പുറത്തുവരുന്ന വിവരം. ദക്ഷിണ സുഡാനിലെ എംബസിയില്‍നിന്ന് അത്യാവശ്യക്കാരല്ലാത്ത ജീവനക്കാര്‍ എത്രയും പെട്ടെന്നു മടങ്ങണമെന്ന് മാര്‍ച്ച് എട്ടിന് യുഎസ് ആവശ്യപ്പെട്ടിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments