Monday, May 5, 2025

HomeNewsKeralaപാലക്കാട് മുണ്ടൂരില്‍ കാട്ടാന ആക്രമത്തില്‍ യുവാവ് കൊല്ലപ്പെട്ടു

പാലക്കാട് മുണ്ടൂരില്‍ കാട്ടാന ആക്രമത്തില്‍ യുവാവ് കൊല്ലപ്പെട്ടു

spot_img
spot_img

പാലക്കാട്: പാലക്കാട് മുണ്ടൂരില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ്  കൊല്ലപ്പെട്ടു. ഒപ്പമുണ്ടായിരുന്ന  യുവാവിന്റെ മാതാവിന് ് ഗുരുതര പരിക്ക്. മുണ്ടൂര്‍ കയറംകോട് കണ്ണാടംചോല അത്താണിപ്പറമ്പ് കുളത്തിങ്കല്‍ അലന്‍ (24) ആണ് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അമ്മ വിജയക്കാണ് പരിക്കേറ്റത്.

രാത്രി എട്ടോടെ കണ്ണാടന്‍ചോലയക്ക് സമീപത്ത് വെച്ചായിരുന്നു ആക്രമണം. കടയില്‍ പോയി അമ്മയും മകനും വീട്ടിലേക്ക് തിരിച്ചു പോകവെയാണ് കാട്ടാന ആക്രമിച്ചത്. കാട്ടാന പിന്നിലൂടെയെത്തി ആക്രമിക്കുകയായിരുന്നു. അലന്റെ നെഞ്ചിലാണ് കുത്തേറ്റത്. ആഴത്തിലുള്ള മുറിവായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ അലന്‍ മരിച്ചിരുന്നു.

അലന്റെ മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അമ്മ വിജയയെ ഗുരുതര പരിക്കുകളോട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments