വത്തിക്കാൻ സിറ്റി: ന്യുമോണിയ ബാധിച്ച് ഒരു മാസത്തിലധികമുള്ള ആശുപത്രി വാസം കഴിഞ്ഞ് ആദ്യമായി ഫ്രാൻസിസ് മാർപാപ്പ അജഗണങ്ങൾക്ക് മുന്നിലെത്തി. ആശുപത്രിയിൽ നിന്ന്ഡിസ്ചാർജ് ചെയ്ത് രണ്ടാഴ്ച്ചയ്ക്ക് ശേഷമാണ് മാർപാപ്പ വിശ്വാസ സമൂഹത്തെ ആശിർവദിക്കാനെത്തിയത്.
ഞായറാഴ്ച രാവിലെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ വീൽചെയറിലാണ് പാപ്പാ വിശ്വാസികളെ അഭിസംബോധന ചെയ്തത്. അഞ്ച് ആഴ്ചയിലധികം നീണ്ട ചികിത്സയ്ക്ക് ശേഷം റോമിലെ ജെമെല്ലി ആശുപത്രിയിൽ നിന്നും അദ്ദേഹം അഭിസംബോധന ചെയ്തിരുന്നു. ശേഷം ആദ്യമായാണ് പോപ്പ് പൊതുജനങ്ങൾക്ക് മുന്നിലെത്തുന്നത്. എല്ലാവർക്കും ഞായറാഴ്ച ആശംസകൾ നേരുന്നുവെന്നും നന്ദിയുണ്ടെന്നും മാർപ്പാപ്പ പറഞ്ഞു.