ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തിരിച്ചടിത്തീരുവയുടെ പ്രത്യാഘാതത്തില്‍ നിന്നും കരകയാറാനാവാതെ ഏഷ്യന്‍ ഓഹരി വിപണികള്‍. ഇന്ന് ഏഷ്യന്‍ വിപണികള്‍ വ്യാപാരം ആരംഭിച്ചത് തിരിച്ചടികളോടെയാണ്. ഏഷ്യന്‍ വിപണികളില്‍ തന്നെ ഇന്ത്യന്‍ ഓഹരി വിപണയില്‍ കുത്തനെയുള്ള ഇടിവാണ് കാണാന്‍ കഴിയുന്നത്. ഇന്ത്യന്‍ വിപണിയില്‍ സെന്‍സെക്‌സ് 3000 പോയിന്റ് ഇടിവിലാണ് വ്യാപാരം ഇന്ന് ആരംഭച്ചത്. നിഫ്റ്റി 1000 പോയിന്റ് ഇടിവിലാണ് വ്യാപാരം തുടങ്ങിയിട്ടുള്ളത്.
ഡോളറിനെതിരേ ഇന്ത്യന്‍ രൂപയുടെ മൂല്യത്തിലും ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ട്രംപിന്റെ താരിഫ് ആഘാതം അമേരിക്കന്‍ സ്റ്റോക്ക് എക്‌സേഞ്ചുകളേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പ്രതിസന്ധി തുടരുന്നതിനിടെ തന്റെ നടപടിയില്‍ പ്രതികരണവുമായി പ്രസിഡന്റ് ട്രംപ് രംഗത്തെത്തി. ചില രോഗങ്ങള്‍ ഭേതമാകാനുണ്ട്. അതിന്റെ ചികിത്സയാണ് ഇപ്പോള്‍ നടക്കുന്നതെന്നായിരുന്നു ട്രംപിന്റെ പ്രതികരണം
ഇന്നലെ വൈകുന്നേരം ട്രംപ് തന്റെ സോഷ്യല്‍ മീഡിയാ പ്ലാറ്റ് ഫോമില്‍ താരിഫ് നയത്തെക്കുറിച്ച് വീണ്ടും പ്രതികരണം നടത്തി. ‘ചൈന, യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പെടെയുള്ളവരുമായുള്ള സാമ്പത്തീക കമ്മി പരിഹരിക്കാന്‍ താരിഫ് മാത്രമാണ് മാര്‍ഗമെന്നും തീരുവയിലൂടെഅമേരിക്കയിലേക്ക് പതിനായിരക്കണക്കിന് ഡോളര്‍ കൊണ്ടുവരാന്‍ കഴിയുമെന്നും അതോടെ തീരുവ മികച്ചതെന്നു എല്ലാവരും സമ്മതിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.