Thursday, April 17, 2025

HomeMain Storyആണവ പദ്ധതി: ചര്‍ച്ചകള്‍ വിജയിച്ചില്ലെങ്കില്‍ ഇറാന്‍ വലിയ അപകടത്തിലാകുമെന്നു ട്രംപ്

ആണവ പദ്ധതി: ചര്‍ച്ചകള്‍ വിജയിച്ചില്ലെങ്കില്‍ ഇറാന്‍ വലിയ അപകടത്തിലാകുമെന്നു ട്രംപ്

spot_img
spot_img

ന്യൂയോര്‍ക്ക്: ആണവ പദ്ധതിയെക്കുറിച്ച് അമേരിക്ക നടത്തുന്ന ചര്‍ച്ചകള്‍ വിജയിച്ചില്ലെങ്കില്‍ ഇറാന്‍ ‘വലിയ അപകടത്തിലാകുമെന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചക്കു ശേഷം ശനിയാഴ്ച ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഇറാന് ആണവായുധങ്ങള്‍ ലഭിക്കില്ലെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. ‘ഞങ്ങള്‍ അവരുമായി നേരിട്ട് ഇടപെടുകയാണ്. ഒരുപക്ഷേ, ഒരു കരാര്‍ ഉണ്ടാക്കാനും പോകുകയാണ്’. ചര്‍ച്ചക്കാര്‍ക്ക് ഇറാനുമായി ഒത്തുതീര്‍പ്പിലെത്താന്‍ കഴിയുന്നില്ലെങ്കില്‍ സൈനിക നടപടിക്ക് മുതിരുമോ എന്ന് ചോദിച്ചപ്പോള്‍, എങ്കില്‍ ഇറാന്‍ വലിയ അപകടത്തിലാകാന്‍ പോകുന്നു. അതെന്താണെന്ന് പറയാന്‍ എനിക്ക് താല്‍പര്യമില്ല’ എന്ന് ട്രംപ് മറുപടി നല്‍കി. ചര്‍ച്ചകള്‍ വിജയിച്ചില്ലെങ്കില്‍ ഇറാന് അത് വളരെ മോശം ദിവസമായിരിക്കുമെന്ന് താന്‍ കരുതുന്നുവെന്നും ട്രംപ് പറഞ്ഞു. എന്ത് സംഭവിച്ചാലും ഇറാന്റെ പക്കല്‍ ആണവായുധങ്ങള്‍ ഇല്ലെന്ന് നാം ഉറപ്പാക്കണം. അതിനുള്ള ചര്‍ച്ചകള്‍ ഉയര്‍ന്ന തലത്തില്‍ നടക്കുമെന്ന് ട്രംപ് പറഞ്ഞു. പക്ഷേ, ചര്‍ച്ചകള്‍ എവിടെ നടക്കുമെന്നോ ആരെയാണ് അയക്കുന്നതെന്നോ വെളിപ്പെടുത്തിയിട്ടില്ല.

മുന്‍ ഡെമോക്രാറ്റിക് പ്രസിഡന്റ് ബറാക് ഒബാമയുടെ ഭരണകൂടം ഇറാനുമായി ചര്‍ച്ച ചെയ്ത് തീര്‍പ്പിലെത്തിയ നിര്‍ണായക ആണവ കരാറില്‍നിന്ന് ട്രംപ് തന്റെ ആദ്യ ടേമില്‍ അമേരിക്കയെ പിന്‍വലിക്കുകയുണ്ടായി. ഇറാനുമായി ഒരു ഒത്തുതീര്‍പ്പിലെത്താനുള്ള ട്രംപിന്റെ നയതന്ത്ര ശ്രമങ്ങളെ പിന്തുണക്കുന്നതായി നെതന്യാഹു പറയുന്നു. ഇറാന്‍ ആണവായുധം വികസിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കുക എന്ന ലക്ഷ്യമാണ് ഇസ്രായേലും യു.എസും പങ്കിടുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments