Friday, April 18, 2025

HomeNewsKeralaകേരളാ സർവകലാശാലയ്ക്ക് മുന്നിൽ വൻ സംഘർഷം: കല്ലേറും ലാത്തിച്ചാർജും  

കേരളാ സർവകലാശാലയ്ക്ക് മുന്നിൽ വൻ സംഘർഷം: കല്ലേറും ലാത്തിച്ചാർജും  

spot_img
spot_img

തിരുവനന്തപുരം: സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളാ സർവകലാശാലയ്ക്ക് മുന്നിൽ വൻ സo ഘർഷം. എസ് എഫ് ഐ  – കെ എസ് യു  പ്രവർത്തകർ തമ്മിൽ കല്ലേറും ഏറ്റുമുട്ടലുമുണ്ടായി. പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ലാത്തി വീശി.പോലീസ് ലാത്തി ചാര്‍ജിൽ വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. പാളയത്ത് റോഡിലേക്ക് അടക്കം സംഘര്‍ഷം വ്യാപിച്ചതോടെ ഗതാഗത തടസമുണ്ടായി. . ക്യാമ്പസിനുള്ളിൽ നിന്ന് പുറത്തേക്കും തിരിച്ചും വിദ്യാര്‍ത്ഥികള്‍ തമ്മിൽ കല്ലേറുണ്ടായി. പൊലീസ് ലാത്തിചാര്‍ജിൽ കെഎസ്‍യു പ്രവര്‍ത്തകര്‍ക്കടക്കം പരിക്കേറ്റു.

സെനറ്റ് തെരഞ്ഞെടുപ്പിനെ ചൊല്ലിയാണ് ഇരുവിഭാഗവും തമ്മിൽ സംഘര്‍ഷമുണ്ടായത്. പൊലീസിന്‍റെ ലാത്തിചാര്‍ജിൽ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ സെനറ്റ് തെരഞ്ഞെടുപ്പിലും സംഘര്‍ഷമുണ്ടായിരുന്നു. . പുറത്ത് സംഘര്‍ഷം നടക്കുന്നതിനിടയിലും അകത്ത് വോട്ടെണ്ണൽ തുടരുകയാണ്. 

 ഏഴു ജനറൽ സീറ്റിൽ ആറ് എണ്ണം എസ്‍എഫ്ഐ ജയിച്ചപ്പോള്‍ വൈസ് ചെയര്‍പേഴ്സണ്‍ സീറ്റ് കെഎസ്‍യു നേടി. സെനറ്റിലെ സ്റ്റുഡന്‍റ്സ് കൗൺസിൽ സീറ്റുകളിലെ വോട്ടെണ്ണുന്നത്തിനിടെയാണ് സംഘർഷമുണ്ടായത്.   പാളയത്തെ സര്‍വകലാശാല ആസ്ഥാനത്ത് നിന്നും ആരംഭിച്ച സംഘര്‍ഷം എംഎൽഎ ഹോസ്റ്റലിന്‍റെ മുന്നിലേക്ക് വ്യാപിച്ചു. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments