Friday, April 18, 2025

HomeNewsIndiaതഹാവൂർ റാണയെ 18 ദിവസം എൻഐഎ കസ്റ്റഡിയിൽ വിട്ടു: ഇനി വിശദമായ ചോദ്യം ചെയ്യൽ

തഹാവൂർ റാണയെ 18 ദിവസം എൻഐഎ കസ്റ്റഡിയിൽ വിട്ടു: ഇനി വിശദമായ ചോദ്യം ചെയ്യൽ

spot_img
spot_img

ന്യൂഡൽഹി:  ഇന്ത്യൻ വ്യാവസായിക തലസ്ഥാനമായ മുംബൈയിൽ ഭീകരാക്രണത്തിനു നേതൃത്വം നല്കിയ തഹാവൂർ റാണയെ 18 ദിവസം എൻഐഎ കസ്റ്റഡിയിൽ വിട്ടു. വ്യാഴാഴ്ച്ച അമേരിക്കയിൽ നിന്ന് ഇന്ത്യയിലെത്തിച്ച റാണയെ വൈദ്യ പരിശോധനയ്ക്ക് . ശേഷമാണ് കോടതിയിലെത്തിച്ചത്.

ദില്ലിയിലെ പ്രത്യേക എൻഐഎ കോടതിയാണ് . 18 ദിവസത്തേക്ക് റാണയെ കസ്റ്റഡിയിൽ വിട്ട് ഉത്തരവിട്ടത്. റാണയെ ഇന്ത്യയിലെത്തിച്ചതിന് പിന്നാലെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പട്യാല ഹൗസ് കോടതിയിൽ എൻഐഎ അപേക്ഷ നൽകിയിരുന്നു. മുംബൈ ആക്രമണത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിന് കസ്റ്റഡി ചോദ്യം ചെയ്യൽ ആനിവാര്യമാണെന്നും, റാണയെ 20 ദിവസം കസ്റ്റഡിയിൽ വേണമെന്നുമായിരുന്നു എൻഐഎ ആവശ്യപ്പെട്ടത്.

മുംബൈ ആക്രമണ കേസിൽ ഒന്നാം പ്രതിയായ ഡേവിഡ് കോൾമാൻ ഹെഡ്‌ലി ഇന്ത്യ സന്ദർശിക്കുന്നതിന് മുമ്പ് തഹാവൂർ റാണയുമായി മുഴുവൻ ഓപ്പറേഷനെക്കുറിച്ചും ചർച്ച ചെയ്തിരുന്നുവെന്ന് എൻ‌ഐ‌എ കോടതിയിൽ വാദിച്ചിരുന്നു. ഹെഡ്‌ലിയുടെ മൊഴി അടക്കമുള്ള വിശദാംശങ്ങൾ എൻഐഎ, കോടതിയിൽ നല്കി. എൻഐഎ പ്രത്യേക കോടതി ജഡ്ജി ചന്ദർജിത് സിങ് ആണ് വാദം കേട്ടത്. കസ്റ്റഡി കാലയളവിൽ റാണയെ വിശദമായി ചോദ്യം ചെയ്യുമെന്ന് എൻഐഎ വ്യക്തമാക്കി. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments