ബ്രസൽസ്: അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് തീരുവ ചുമത്തുന്നത് 90 ദിവസത്തേക്ക് മരവിപ്പിച്ച് യൂറോപ്യൻ യൂണിയൻ. പ്രതികാരച്ചുങ്കം മൂന്നുമാസത്തേക്ക് നീട്ടിവച്ച അമേരിക്കൻ നടപടിക്ക് പിന്നാലെയാണ് തീരുമാനമെന്ന് യൂറോപ്യൻ യൂണിയൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌ൻ പറഞ്ഞു.
2300 കോടി ഡോളർ മതിക്കുന്ന അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് മൂന്ന് ഘട്ടമായി നികുതി ചുമത്താനായിരുന്നു യൂറോപ്യൻ യൂണിയൻ തീരുമാനം. സ്വതന്ത്രവ്യാപാരം സാധ്യമാക്കാൻ ലോകവ്യാപാരത്തിന്റെ 87 ശതമാനവും നടത്തുന്ന രാജ്യങ്ങളുമായി ആശയവിനിമയം തുടരുമെന്നും ഉർസുല പറഞ്ഞു.