Monday, April 14, 2025

HomeMain Storyയുക്രയിനില്‍ വര്‍ഷിച്ച റഷ്യന്‍ മിസൈല്‍ പതിച്ചത് ഇന്ത്യന്‍ മരുന്നു കമ്പനിയുടെ ഗോഡൗണില്‍, മരുന്നുകള്‍ നശിച്ചു

യുക്രയിനില്‍ വര്‍ഷിച്ച റഷ്യന്‍ മിസൈല്‍ പതിച്ചത് ഇന്ത്യന്‍ മരുന്നു കമ്പനിയുടെ ഗോഡൗണില്‍, മരുന്നുകള്‍ നശിച്ചു

spot_img
spot_img

കീവ് : യുക്രയിനില്‍ വര്‍ഷിച്ച റഷ്യന്‍ മിസൈല്‍ പതിച്ചത് ഇന്ത്യന്‍ മരുന്നു കമ്പനിയുടെ ഗോഡൗണില്‍. ഇന്ത്യയിലെ പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ കുസുമിന്റെ വെയര്‍ഹൗസിലാണ് മിസൈല്‍ പതിച്ചത്. ഇന്ത്യയിലെ യുക്രെയ്ന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ വ്യവസായികളെ മന:പൂര്‍വം ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് യുക്രെയ്‌ന്റെ വിശദീകരണം.

”ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ കുസുമിന്റെ യുക്രെയ്‌നിലെ വെയര്‍ഹൗസില്‍ ഒരു റഷ്യന്‍ മിസൈല്‍ പതിച്ചു. ഇന്ത്യയുമായി പ്രത്യേക സൗഹൃദം അവകാശപ്പെടുമ്പോള്‍ തന്നെ, മോസ്‌കോ മനഃപൂര്‍വം ഇന്ത്യന്‍ ബിസിനസുകളെ തകര്‍ക്കാന്‍ ലക്ഷ്യമിടുന്നതായും കുട്ടികള്‍ക്കും പ്രായമായവര്‍ക്കും വേണ്ടിയുള്ള മരുന്നുകളാണ് നശിപ്പിച്ചത്.” – ഇന്ത്യയിലെ യുക്രെയ്ന്‍ എംബസി എക്‌സില്‍ കുറിച്ചു.

റഷ്യന്‍ ആക്രമണത്തില്‍ കീവിലെ ഒരു പ്രധാന ഫാര്‍മയുടെ വെയര്‍ഹൗസ് നശിപ്പിച്ചതായി യുക്രെയ്‌നിലെ ബ്രിട്ടീഷ് അംബാസിഡര്‍ മാര്‍ട്ടിന്‍ ഹാരിസും പറഞ്ഞു. റഷ്യന്‍ ഡ്രോണുകളാണ് ആക്രമണം നടത്തിയതെന്നും മിസൈല്‍ അല്ലെന്നുമാണ് അദ്ദേഹം പറയുന്നത്. കഴിഞ്ഞ ദിവസം റഷ്യയുടെ ഊര്‍ജ സ്ഥാപനങ്ങള്‍ക്ക് നേരെ യുക്രെയ്ന്‍ അഞ്ച് ആക്രമണങ്ങള്‍ നടത്തിയതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം ആരോപിച്ചിരുന്നു.

ഇന്ത്യന്‍ വ്യവസായി രാജീവ് ഗുപ്തയുടെ ഉടമസ്ഥതയിലുള്ള കുസും യുക്രെയ്‌നിലെ ഏറ്റവും വലിയ ഫാര്‍മ സ്ഥാപനങ്ങളില്‍ ഒന്നാണ്. യുക്രെയിനിലെ മരുന്നു വില്പനയില്‍ പ്രധാന പങ്കു വഹിക്കുന്ന സ്ഥാപനമാണിത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments