വത്തിക്കാൻ സിറ്റി : ഓശാന ഞായറിൽ വിശ്വാസ സമൂഹത്തെ ആശിർവദിച്ച് ഫ്രാൻസീസ് മാർപാപ്പ. റോമിലെ സെന്റ്റ് പീറ്റേഴ്‌സ് ചത്വരത്തിൽ എത്തിയ വിശ്വാസികൾക്ക് ഓശാന ഞായറിൽ ഫ്രാൻസിസ് മാർപാപ്പ ആശിർവാദം നല്വി നല്കി
ശ്വാസകോശ അണുബാധയെത്തുടർന്ന് ഒരു മാസത്തിലധികം ചികിത്സയിലായിരുന്ന മാർ പാപ്പ പിആശുപത്രിയിലായിരുന്ന മാർപാപ്പ കഴിഞ്ഞ മ 23ന് ആണ് ആശുപത്രി വിട്ടത്. . ആശുപത്രി വിട്ടശേഷം തുടർച്ചയായ രണ്ടാം ഞായറാഴ്ചയാണ് മാർപാപ്പ പൊതുവേദിയിലെത്തുന്നത്.അൾത്താരയിലേക്കു വീൽചെയറിലാണ് മാർപാപ്പ എത്തിയത്. സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്കു മടങ്ങുംവഴി അഭിവാദ്യം ചെയ്ത കുഞ്ഞിന് പുഞ്ചിരിയോടെ ജപമാലയും മിഠായിയും നൽകി.റോമിലെ ഓശാന ഞായർ തിരുക്കർമ്മങ്ങൾക്ക് കർദിനാൾ ലിയണാർദോ സാൻദി നേതൃത്വം നൽകി. തുടർച്ചയായ ഒൻപതാം ഞായറാഴ്ചയും മാർപാപ്പയുടെ ഞായറാഴ്‌ച സന്ദേശം കർദിനാൾ വായിക്കുകയായിരുന്നു. തന്റെ സൗഖ്യത്തിനായി പ്രാർഥിക്കുന്ന എല്ലാവർക്കും മാർപാപ്പ നന്ദി പറഞ്ഞു.