തിരുവനന്തപുരം: ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഭക്തിപൂര്‍വം പെസഹ വ്യാഴം ആചരണത്തിലേക്ക്. 12 ശിഷ്യന്മാരുമൊത്തുള്ള യേശുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മ പുതുക്കിയാണ് ക്രൈസ്തവര്‍ പെസഹ ആചരിക്കുന്നത്.ലോകത്താകമാനമുള്ള ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രാര്‍ത്ഥനകളും കാല്‍ കഴുകല്‍ ശുശ്രൂഷകളും പെസഹായുമായി ബന്ധപ്പെട്ട് നടക്കും.
അന്ത്യ അത്താഴ വേളയില്‍ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി ക്രിസ്തു വിനയത്തിന്റെ മാതൃക ലോകത്തിന് കാട്ടി കൊടുത്തതിനെ അനുസ്മരിച്ചാണ് ദേവാലയങ്ങളില്‍ കാല്‍ കഴുകല്‍ ശുശ്രൂഷ നടത്തുന്നത്. തുടര്‍ന്ന് അപ്പം മുറിക്കല്‍ ചടങ്ങും നടക്കും. കുരിശു മരണത്തിന്റെ സ്മരണയില്‍ നാളെ ദുഃഖവെള്ളി ആചരിക്കും.
സംസ്ഥാനത്തും ദേവാലയങ്ങളില്‍ വിശുദ്ധ വാരത്തിന്റെ ചടങ്ങുകളോട് അനുബന്ധിച്ച് വിവിധ തിരുക്കര്‍മ്മങ്ങള്‍ നടത്തും.പെസഹായുടെയും ദുഃഖ വെള്ളിയുടെയും തിരുക്കര്‍മങ്ങള്‍ക്കുമായി തിരുവനന്തപുരത്തെ ദേവാലയങ്ങള്‍ ഒരുങ്ങി. വിവിധ ദേവാലയങ്ങ ളില്‍ ഇന്നു നടക്കുന്ന പെസഹായുടെ ശുശ്രൂ ഷകളില്‍ ആയിരക്കണക്കിനു വിശ്വാസികള്‍ പങ്കുചേരും. വിവിധ മതമേലധ്യക്ഷന്മാരും വൈദീകരും പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്കു കാ ര്‍മികത്വം വഹിക്കും.
പട്ടം സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പാര്‍ ക്കിയല്‍ കത്തീഡ്രല്‍ ഇന്നു രാവിലെ 7.30ന് പ്രഭാത നമസ്‌കാരം. എട്ടിന് വിശുദ്ധ കുര്‍ബാ നയുടെ ആരാധന. ഉച്ചകഴിഞ്ഞ് രണ്ടിനു പൊ തു ആരാധനയും വിശുദ്ധ കുര്‍ബാനയുടെ ആശിര്‍വാദവും.മൂന്നിന് ആരംഭിക്കുന്ന കാല്‍കഴുകല്‍ ശുശ്രൂ ഷയ്ക്ക് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോ സ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാര്‍മി കനാകും. തുടര്‍ന്ന് പെസഹാ കുര്‍ബാന. നാ ളെ രാവിലെ എട്ടിന് ദുഃഖവെള്ളിയുടെ ശുശ്രൂ ഷകള്‍ ആരംഭിക്കും.
പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലില്‍ ഇന്നു വൈകുന്നേരം 5.30ന് തിരുവത്താഴ ദി വ്യബലി, ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ കാര്‍മികനാകും. കാല്‍കഴുകള്‍ ശു ശ്രൂഷ, പൗരോഹിത്യ സ്ഥാപനം, പരിശുദ്ധ കുര്‍ബാന സ്ഥാപനം. രാത്രി എട്ടു മുതല്‍ 12 വരെ ദിവ്യകാരുണ്യ ആരാധന. നാളെ രാവി ലെ ഏഴിന് സംയുക്ത കുരിശിന്റെ വഴി.രാവിലെ ഒന്‍പത് മുതല്‍ മൂന്നു വരെ പരിശു ദ്ധ ദിവ്യകാരുണ്യ ആരാധന. ഉച്ചകഴിഞ്ഞ് മൂ ന്നിന് പീഡാസഹന അനുസ് മരണം, ദൈവ വചന പ്രഘോഷണം, കുരിശാരാധന, ദിവ്യ കാരുണ്യ സ്വീകരണം, കുരിശിന്റെ വഴി.
പിഎംജി ലൂര്‍ദ് ഫൊറോന പള്ളിയില്‍ ഇന്നു വൈകുന്നേരം 5.30ന് പെസഹാ തിരുകര്‍മങ്ങ ള്‍ ആരംഭിക്കും. മുഖ്യകാര്‍മികന്‍ ഇടവക വി കാരി ഫാ.ജോണ്‍ തെക്കേക്കര. കാല്‍ കഴുക ള്‍ ശുശ്രൂഷ, പരിശുദ്ധ കുര്‍ബാന എന്നീ തിരു ക്കര്‍മങ്ങള്‍. വചന സന്ദേശം റവ.ഡോ. സിറി യക് മഠത്തില്‍. രാത്രി 7.30 മുതല്‍ എട്ടുവരെ പൊതു ആരാധന.
നാളെ രാവിലെ 6.30ന് സംയുക്ത കുരിശിന്റെ വഴി. രാവിലെ എട്ടു മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെ ആരാധന. ഉച്ചയ്ക്ക് 12ന് നേര്‍ച്ചകഞ്ഞി.
മൂൂന്നിന് പീഡാനുഭവ വെള്ളി തിരുക്കര്‍മങ്ങള്‍. മുഖ്യകാര്‍മികന്‍ ചങ്ങനാശേരി അതിരൂപ ത ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍.
നിര്‍മലാഭവന്‍ സബ്‌സെന്ററില്‍ ഇന്നു വൈകു ന്നേരം അഞ്ചിന് പെസഹായുടെ തിരുക്കര്‍മ ങ്ങള്‍ ആരംഭിക്കും. നാളെ രാവിലെ 10 മുതല്‍ 12.30 വരെ ദിവ്യകാരുണ്യ ആരാധന. തുടര്‍ ന്നു നേര്‍ച്ചക്കഞ്ഞി.
വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തി ല്‍ ഇന്നു വൈകുന്നേരം അഞ്ചിന് തിരുവത്താഴ ദിവ്യബലി. മുഖ്യകാര്‍മികന്‍ തിരുവനന്തപു രം ലത്തീന്‍ അതിരൂപത സഹായമെത്രാന്‍ ഡോ. ആര്‍. ക്രിസ്തുദാസ്. തുടര്‍ന്ന് ദിവ്യകാ രുണ്യ പ്രദക്ഷിണം. നാളെ ഉച്ചകഴിഞ്ഞ് മൂന്നി ന് ദുഃഖവെള്ളിയുടെ ശുശ്രൂഷകള്‍ ആരംഭി ക്കും. തുടര്‍ന്നു കുരിശിന്റെ വഴി.
കോട്ടണ്‍ഹില്‍ കാര്‍മല്‍ഹില്‍ ആശ്രമ ദേവാ ലയത്തില്‍ ഇന്നു രാവിലെ 6.30ന് പ്രാഭാത പ്രാര്‍ഥന. വൈകുന്നേരം ആറിന് ആഘോഷ മായ ദിവ്യബലി, കാല്‍കഴുകല്‍ ശുശ്രൂഷ, ദി വ്യകാരുണ്യ പ്രദക്ഷിണം, ആരാധന. നാളെ രാവിലെ 6.30ന് പ്രഭാത പ്രാര്‍ഥന. വൈകു ന്നേരം 4.30ന് ദൈവവചന പ്രഘോഷണം, ദി വ്യകാരുണ്യ സ്വീകരണം, കുരിശിന്റെ വഴി.
കണ്ണമ്മൂല വിശുദ്ധ മദര്‍ തെരേസ പള്ളിയില്‍ ഇന്നു വൈകുന്നേരം അഞ്ചിന് ആഘോഷമാ യ വിശുദ്ധ കുര്‍ബാന. കാല്‍കഴുകള്‍ ശുശ്രൂ ഷ, തിരുമണിക്കൂര്‍ ആരാധന. നാളെ രാവി ലെ ഏഴു മുതല്‍ ആരാധന. ഉച്ചയ്ക്ക് 12.30ന് പാന വായന, നേര്‍ച്ച കഞ്ഞി. 1.30ന് ആഘോ ഷമായ കുരിശിന്റെ വഴി. 2.30ന് പൊതുആരാധന.
പാളയം സമാധാനരാജ്ഞി ബസിലിക്കയില്‍ ഇന്നു രാവിലെ 6.30ന് പ്രഭാത നമസ്‌കാരം, വി ശുദ്ധ കുര്‍ബാന. രാവിലെ 9.30 മുതല്‍ ഉച്ച യ്ക്ക് ഒന്നുവരെ വിശുദ്ധ കുര്‍ബാനയുടെ ആ രാധന. നാളെ രാവിലെ ഏഴിനു സുയുക്ത കു രശിന്റെ വഴി. 8.30 മുതല്‍ ദുഃഖവെള്ളിയുടെ ശുശ്രൂഷകള്‍. വൈകുന്നേരം ആറിന് സന്ധ്യാ പ്രാര്‍ഥന.
സ്‌പെന്‍സര്‍ ജംഗ്ഷന്‍ സെന്റ ജോര്‍ജ് ഓര്‍ ത്തഡോക്‌സ് സിറിയന്‍ കത്തീഡ്രല്‍ ദേവാല യത്തില്‍ ഇന്നു രാവിലെ അഞ്ചിന് പ്രഭാത നമസ്‌കാരം.വിശുദ്ധ കുര്‍ബാന. ഉച്ചയ്ക്ക് 12ന് ഉ ച്ചനമസ്‌കാരം. നാളെ രാവിലെ 7.30 ന് പ്രഭാത നമസ്‌കാരം, മൂന്നാം മണി, ഒന്നാം പ്രദക്ഷി ണം, ആറാം മണി, ഒന്‍പതാം മണി, സ്ലീബാ വ ന്ദനവ്. വൈകുന്നേരം ആറിന് സന്ധ്യാ വന്ദന ??.
പോങ്ങുംമൂട് വിശുദ്ധ അല്‍ഫോന്‍സാ പള്ളിയില്‍ ഇന്നു വൈകുന്നേരം അഞ്ചിന് പെസഹായുടെ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. ആ ഘോഷമായ വിശുദ്ധ കുര്‍ബാന, കാല്‍കഴുക ള്‍ ശുശ്രൂഷ, ദിവ്യകാരുണ്യ പ്രദക്ഷിണം, ദി വ്യകാരുണ്യ ആരാധന. നാളെ രാവിലെ ഏഴു മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെ പരിശുദ്ധ കു ര്‍ബാനയുടെ ആരാധന. ഉച്ചയ്ക്ക് 12.30ന് നേ ര്‍ച്ചക്കഞ്ഞി. നാലു മുതല്‍ വിശുദ്ധ കുരിശി ന്റെ വഴി. നഗരി കാണിക്കല്‍, തിരുസ്വരൂപ ചുംബനം, കബറടക്കം.
ശ്രീകാര്യം എമ്മാവൂസ് ദേവാലയത്തില്‍ ഇ ന്നു രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന, കാല്‍ കഴുകല്‍ ശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന. നാളെ ദുഃഖവെള്ളിശുശ്രൂഷകള്‍ രാവിലെ 6.30ന് ആരംഭിക്കും. 6.30 മുതല്‍ ഉച്ചയ്ക്ക് ര ണ്ടുവരെ ദിവ്യകാരുണ്യ ആരാധന. ഉച്ചകഴി ഞ്ഞ് മൂന്നിന് കുരിശിന്റെ വഴി, കുരിശു ചുംബനം, നേര്‍ച്ചക്കഞ്ഞി.
മണ്ണന്തല സെന്റ് ജോണ്‍ പോള്‍ രണ്ടാമന്‍ മല ങ്കര സിറിയക് കാത്തലിക് ദേവാലയത്തില്‍ പെസഹായുടെ തിരുക്കര്‍മങ്ങള്‍ ഇന്നു രാവി ലെ 6.30ന് പ്രഭാത നമസ്‌കാരത്തോടെ ആരം ഭിക്കും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന. രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ വിശുദ്ധ കുര്‍ബാനയുടെ ആരാധന. ദുഃഖ വെള്ളിയു ടെ ശുശ്രൂഷകള്‍ നാളെ രാവിലെ ഏഴിന് ആ രംഭിക്കും.
ബാര്‍ട്ടന്‍ഹില്‍ വിശുദ്ധ പത്താം പിയൂസ് ക് നാനായ കത്തോലിക്ക പള്ളിയില്‍ ഇന്നു വൈകുന്നേരം 5.45ന് വിശുദ്ധ കുര്‍ബാന, കാ ല്‍കഴുകല്‍ ശുശ്രൂഷ, ദിവ്യകാരുണ്യ ആരാധ ന. നാളെ രാവിലെ 6.45ന് സംയുക്ത കുരി ശിന്റെ വഴി. തുടര്‍ന്ന് 9.45ന് പീഡാനുഭവ തി രുക്കര്‍മങ്ങള്‍, നേര്‍ച്ചക്കഞ്ഞി.
മുട്ടട ഹോളിക്രോസ് ദേവാലയത്തില്‍ ഇന്നു വൈകുന്നേരം അഞ്ചിന് തിരുവത്താഴ ദിവ്യ ബലി. രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് 12 വരെ ദിവ്യകാരുണ്യ ആരാധന. നാളെ രാവിലെ ഒ ന്‍പത് മുതല്‍ ദിവ്യകാരുണ്യ ആരാധന. ഉച്ച യ്ക്ക് 12ന് കുരിശിന്റെ വഴി. നേര്‍ച്ചക്കഞ്ഞി. ഉ ച്ചകഴിഞ്ഞ് നാലിന് പീഡാസഹനാനുസ്മര ണ തിരുക്കര്‍മങ്ങള്‍.