വത്തിക്കാൻ സിറ്റി : ഫ്രാൻസീസ് മാർപാപ്പയുടെ വിയോഗത്തിന്റെ വേദനയിലും പുതിയ മാർപാപ്പായെ തെരഞ്ഞെടുക്കാനുളള നടപടികൾ ആഗോള കത്തോലിക്കാ സഭ കൈക്കെള്ളണം. മാർപാപ്പായെ തെരഞ്ഞെടുക്കാനുളള വോട്ടവകാശം 138 കർദിനാൾമാർക്കാണ് ഉള്ളത്. ഇതിൽ ഇന്ത്യയിൽ നിന്ന് നാലു പേർക്ക്ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള വോട്ട് അവകാശം.
ഇതിൽ കേരളത്തിൽ നിന്നുള്ള രണ്ടുപേരും ഉൾപ്പെടുന്നു. കത്തോലിക്കാ സഭയ്ക്ക് ഇന്ത്യയിൽ ആറു കർദിനാൾമാർ ഉണ്ടെങ്കിലും 80 വയസ്സായ കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസിനും മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കും വോട്ട് അവകാശമില്ല.
സിറോ മലങ്കര സഭമേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവ, കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്, കർദിനാൾ ഫിലിപ്പ് നെറി ഫെറാറോ, കർദിനാൾ ആന്റണി പൂല എന്നിവർക്കാണ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള അവകാശമുള്ളത്.
80 വയസ്സിനു താഴെയുള്ള കർദിനാൾ മാർക്കാണ് മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവിൽ പങ്കെടുക്കാൻ സാധിക്കുക. ലോകത്തെമ്പാടുമുള്ള 252 കർദിനാൾമാരിൽ 138 പേർക്ക് മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിൽ പങ്കെടുക്കാനാകും. ച. ഏറ്റവും കൂടുതൽ കർദിനാൾമാരുള്ളത് യൂറോപ്പിലാണ്. 39 ശതമാനം വോട്ട് ഇവിടെ നിന്നാണ് ലഭിക്കുക. ഏഷ്യ – ഓഷ്യാന മേഖലയിൽ നിന്നായി 20 ശതമാനത്തോളം വോട്ടുകൾ ലഭിക്കും.