Sunday, May 18, 2025

HomeMain Storyഫ്രാന്‍സിസ് മാര്‍പാപ്പയുടെ കബറടക്കം ശനിയാഴ്ച്ച സെന്റ് മേരി മേജര്‍ ബസിലിക്കയില്‍, പൊതുദര്‍ശനം നാളെ

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കബറടക്കം ശനിയാഴ്ച്ച സെന്റ് മേരി മേജര്‍ ബസിലിക്കയില്‍, പൊതുദര്‍ശനം നാളെ

spot_img
spot_img

വത്തിക്കാന്‍സിറ്റി: ലോക സമാധാനത്തിന്റെ ദൂതന്‍ ഫ്രാന്‍സീസ് മാര്‍പാപ്പായുടെ കബറടക്കം ശനിയാഴ്ച്ച റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ നടക്കും.
 ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കബറടക്ക ശുശ്രൂഷ  ചടങ്ങുകള്‍ നടക്കുക.  ബുധനാഴ്ച്ച രാവിലെ മുതല്‍ സെന്റര്‍ പീറ്റേഴ്സ് ബസിലിക്കയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വെയ്ക്കാനും ഇന്നു ചേര്‍ന്ന  കര്‍ദിനാള്‍ സഭയുടെ പ്രത്യേക യോഗം തീരുമാനിച്ചു.

ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30 മുതലാണ് പൊതുദര്‍ശനം.
സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലെ പ്രധാന ഹാളിലാകും പൊതുദര്‍ശനം. ഭൗതീക ശരീരം  ഇപ്പോള്‍ മാര്‍പാപ്പയുടെ പ്രത്യേക ചാപ്പലിലാണ് സൂക്ഷിച്ചിരിക്കുന്നത്.. സിങ്ക് പൂശിയ, മരത്തില്‍ തീര്‍ത്ത കഫീനിലാണ് പാപ്പയുടെ മൃതദേഹം കിടത്തിയിരിക്കുന്നത്. ചുവന്ന മേലങ്കിയും മാര്‍പാപ്പയുടെ മൈറ്റര്‍ കിരീടവും ധരിപ്പിച്ചിട്ടുണ്ട്.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കബറടക്ക ശുശ്രൂഷകള്‍ക്ക് കര്‍ദിനാള്‍ കെവിന്‍ ഫെരെല്‍ മുഖ്യകാര്‍മികത്വം വഹിക്കും. മാര്‍പാപ്പയുടെ വിയോഗത്തെത്തുടര്‍ന്ന് വത്തിക്കാന്റെ ഭരണചുമതല താല്‍ക്കാലികമായി കര്‍ദിനാള്‍ കെവിന്‍ ഫെരെലിന് നല്‍കിയിട്ടുണ്ട്.
മാര്‍പാപ്പയുടെ വിയോഗത്തെത്തുടര്‍ന്ന് പതിനായിരക്കണക്കിന് വിശ്വാസികളാണ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് ഇന്നലെ മുതല്‍ ഒഴുകിയെത്തുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments