പഹല്‍ഗാം: ജമ്മു കാശ്മീരില്‍ ഭീകരാക്രമണത്തില്‍ 24മരണം. വിനോദസഞ്ചാരികള്‍ക്ക് നേരെയാണ് ഭീകരാക്രമണം ഉണ്ടായത്. 20 പേര്‍ക്ക് പരിക്കേറ്റുജമ്മു കശ്മീരിലെ പഹല്‍ഗാമിലാണ് ഭീകരാക്രമണമുണ്ടായത്. പഹല്‍ഗാമിലെ ബൈസരന്‍ താഴ്വരയ്ക്ക് സമീപമാണ് വെടിവെയ്പ്പ് ഉണ്ടായത്.
കാല്‍നടയായി ഈ മേഖലയില്‍ എത്തിയ തീവ്രവാദികള്‍ വെടി ഉതിര്‍ക്കുകയായിരുന്നുവെന്നാണ് പ്രാഥമീക നിഗമനം. ആക്രമണത്തിനു പിന്നാലെ ആഭ്യന്തര മന്ത്രിഅമിത് ഷാ ഡല്‍ഹിയിലെ തന്റെ വീട്ടില്‍ ഒരു യോഗം വിളിച്ചുചേര്‍ത്തു. ഇന്റലിജന്‍സ് ബ്യൂറോ മേധാവി തപന്‍ ദേകയും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍ പങ്കെടുത്ത മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുമായും ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുമായും അമിത് ഷാ സംസാരിച്ചു.
പഹല്‍ഗാം പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ്. എല്ലാ വേനല്‍ക്കാലത്തും ആയിരക്കണക്കിന് സന്ദര്‍ശകരാണ് ഇവിടെ എ്ത്തുന്നത്.ആക്രമണത്തെ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള രൂക്ഷമായി വിമര്‍ശിച്ചു