Monday, April 28, 2025

HomeMain Storyജമ്മു ഭീകരാക്രമണം: കുടുങ്ങിയവരില്‍ മുകേഷ് ഉള്‍പ്പടെ 4 എം.എല്‍.എമാരും, തിരിച്ചെത്തിക്കാന്‍ ശ്രമം

ജമ്മു ഭീകരാക്രമണം: കുടുങ്ങിയവരില്‍ മുകേഷ് ഉള്‍പ്പടെ 4 എം.എല്‍.എമാരും, തിരിച്ചെത്തിക്കാന്‍ ശ്രമം

spot_img
spot_img

തിരുവനന്തപുരം: ഭീകരാക്രമണം നടന്ന ജമ്മു കശ്മീരില്‍ കുടുങ്ങിയവരില്‍ കൊല്ലം എംഎൽഎ എം. മുകേഷ് ഉള്‍പ്പടെ 4 എം.എല്‍.എമാരും. ഇതുകൂടാതെ 258 മലയാളികള്‍ കുടുങ്ങിക്കുന്നതായി വിവരം ലഭിച്ചുവെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ അജിത് കോളശേരി. നോര്‍ക്ക ഹെല്‍പ് ഡെസ്‌കില്‍ 28 ഗ്രൂപ്പുകളിലായി 262 പേരാണ് വിവരം റജിസ്റ്റര്‍ ചെയ്തത്. ഇതില്‍ നാലു പേര്‍ നാട്ടില്‍ തിരിച്ചെത്തി. ബാക്കിയുള്ളവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്ന് അജിത് കോളശേരി പറഞ്ഞു.

മുകേഷിനെ കൂടാതെ തിരൂരങ്ങാടി എംഎൽഎ കെ.പി.എ മജീദ്, നെയ്യാറ്റിൻകര എംഎൽഎ കെ. ആൻസലൻ, കൽപറ്റ എംഎൽഎ ടി.സിദ്ദിഖ് എന്നിവരും 3 ഹൈക്കോടതി ജഡ്ജിമാരും കശ്മീരിൽ കുടുങ്ങിയ മലയാളികളിൽ ഉൾപ്പെടും. ജഡ്ജിമാരായ അനിൽ കെ നരേന്ദ്രൻ, പി.ജി അജിത് കുമാർ, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരാണ് കുടുങ്ങി കിടക്കുന്നത്. എല്ലാവരും സുരക്ഷിതരാണെന്ന് നോർക്ക റൂട്ട്സ് അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments