Monday, May 5, 2025

HomeNewsIndiaകാശ്മീരിലെ ഭീകരക്രമണം: നിലപാട് കടുപ്പിച്ച് ഇന്ത്യ

കാശ്മീരിലെ ഭീകരക്രമണം: നിലപാട് കടുപ്പിച്ച് ഇന്ത്യ

spot_img
spot_img

ന്യൂഡൽഹി: പഹൽ​ഗാമിലുണ്ടായ ആക്രമണം പാക്കിസ്ഥാൻ പിന്തുണ യോടെയാണെന്നു ഇന്ത്യ പ്രസ്താവിച്ചതിനു പിന്നാലെ അതിശക്തമായ നീക്കങ്ങളും നടത്തി ഇന്ത്യ.ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനോടുള്ള നിലപാട് രൂക്ഷമാക്കിയിരിക്കയാണ്  ഇന്ത്യ. 

അട്ടാരി അതിർത്തി അടക്കുകയും സിന്ധുനദീജല കരാർ മരവിപ്പിക്കുകയും  ചെയ്തു. അതിർത്തി കടന്നവർക്ക് മെയ് ഒന്നിന് മുൻപ് തിരിച്ചെത്താം. പാകിസ്ഥാൻ പൗരൻമാർക്ക് വീസ നൽകില്ലെന്ന തീരുമാനവും

കൈക്കൊണ്ടു. എസ് വി ഇ എസ്  വിസയിൽ ഇന്ത്യയിലുള്ളവർ 48 മണിക്കൂറിനുള്ളിൽ തിരികെ പോകണം. പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ പ്രതിരോധ ഉദ്യോഗസ്ഥരെയും പുറത്താക്കി. ഇവർ ഒരാഴ്ചയ്ക്കുള്ളിൽ ഇന്ത്യയിൽ നിന്ന് പിന്മാറണം. ഇന്ത്യയും പാകിസ്ഥാനിലെ പ്രതിരോധ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുമെന്നും സെക്രട്ടറി അറിയിച്ചു.

കനത്ത ജാഗ്രത തുടരണമെന്ന് സേനകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ആക്രമണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും. അവർക്ക് പിന്നിൽ പ്രവർത്തിച്ചവരെയും കണ്ടെത്തുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ സർവകക്ഷി യോഗം നാളെ നടക്കും. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിൻ്റെ അധ്യക്ഷതയിലായിരിക്കും യോ​ഗം നടക്കുക.

ഇതിനിടെ കശ്മീരിൽ വീണ്ടും ഏറ്റുമുട്ടലുണ്ടായി. ദക്ഷിണ കശ്‌മീരിലെ കുൽഗാം ജില്ലയിലാണ് ഭീകരരും സൈനികരും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments