ഇസ്താബൂൾ: തുർക്കിയിൽ അതി ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായത്. ഇസ്താംബൂളിലും സമീപ മേഖലകളിലുമാണ് ഭൂചലനം റിപ്പോർട്ട് ചെയ്യപ്പെട്ടത്..
ഇസ്താംബൂളിന് സമീപമുള്ള മർമര കടലിനടിയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് വിവരം. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി നിലവിൽ റിപ്പോർട്ടുകളില്ല.
അതേസമയം ഒന്നര കോടിയോളം ജനസംഖ്യയുള്ള ഇസ്താംബൂളിലെ വിവിധ മേഖലകളെ ഭൂചലനം ബാധിച്ചതായി അഫാദ് ദുരന്ത നിവാരണ ഏജൻസിയെ ഉദ്ധരിച്ച് അൽജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.2023-ൽ ഉണ്ടായ ഭൂകമ്പത്തിൻ 55,000-ത്തിലധികം ആളുകൾ മരണപ്പെട്ടിരുന്നു.