ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് ലോകരാജ്യങ്ങള്‍ക്ക് മുമ്പില്‍ വ്യക്തമാക്കി ഇന്ത്യ. വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളെ വിളിച്ചാണ് ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്ക, റഷ്യ, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളുമായി വിദേശകാര്യ മന്ത്രാലയത്തില്‍വെച്ചാണ് ഇന്ത്യ ആശയവിനിമയം നടത്തിയത്. അതിനിടെ പഞ്ചാബിലെ അതിര്‍ത്തിയില്‍ ഇന്ത്യന്‍ ജവാനെ പാക്കിസ്ഥാന്‍ കസ്റ്റഡിയിലെടുത്തു. അന്താരാഷ്ട്്ട്ര അതിര്‍ത്തി കടന്നുവെന്നാരോപിച്ചാണ് ജവാനെ കസ്റ്റഡിയിലെടുത്തത്. ജവാന്റെ മോചനത്തിനായി ഇരു സേനകളും തമ്മില്‍ ചര്‍ച്ച ആരംഭിച്ചു. പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ ഇന്ത്യ പാക്കിസ്ഥാനെതിരേ നടപടികള്‍ പ്രഖ്യാപിച്ചതിനെതിരേ െപാകിസ്ഥാനും നടപടികള്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമമേഖല അടയ്ക്കാനും ഷിംല കരാര്‍ മരവിപ്പിക്കാനും തീരുമാനിച്ചു. വാഗ അതിര്‍ത്തി അടയ്ക്കും, ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള വിസ മരവിപ്പിച്ചു, ഇന്ത്യയുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും നിര്‍ത്തലാക്കിയെന്നും പാക്കിസ്ഥാന്‍ അറിയിച്ചു. പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന സുരക്ഷാ കൗണ്‍സില്‍ യോ?ഗത്തിന് ശേഷമാണ് ഇന്ത്യയ്‌ക്കെതിരായ നീക്കം പ്രഖ്യാപിച്ചത്.
പഹല്‍ഗാം ഭീകരാക്രമണം: പാക്കിസ്ഥാന്റെ പങ്ക് ലോകരാഷ്ട്രങ്ങള്‍ക്ക് മുമ്പില്‍ വ്യക്തമാക്കി ഇന്ത്യ
RELATED ARTICLES