വത്തിക്കാൻ സിറ്റി: തന്റെ മരണം വസതിയായ സാന്താ മാർത്തയിൽ വെച്ചായിരിക്കണമെന്ന് മാർപാപ്പ ഏറ്റവുമധികം ആഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തൽ. പോപ്പിനെ ചികിത്സിച്ച ഡോക്ടറാണ് ഈ വെളിപ്പെടുത്തൽ നടത്തിയിട്ടുള്ളത്. കടുത്ത ന്യൂമോണിയ ബാധിച്ച് ആശുപത്രിയിൽ കിടക്കുമ്പോഴൊക്കെ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞിരുന്നത് വസതിയിലേക്കു മടങ്ങണമെന്നായിരുന്നു. അവിടെ കിടന്നാവണം തന്റെ അവസാന ശ്വാസം പോവേണ്ടതെന്ന. വലിയ ആഗ്രഹമായിരുന്നു മാർപാപ്പായ്ക്ക് ഉണ്ടായിരുന്നതെന്ന് ജമേലി ആശുപത്രിയിൽ പാപ്പയെ ചികിത്സിച്ചിരുന്ന ഡോക്ടർ സെർഗിയോ അൽഫീരി വെളിപ്പെടുത്തി.
ആഗ്രഹം പോലെയായിരുന്നു വിയോഗം. മരണ ദിനം പുലർച്ചെ 5.30ന് പാപ്പയുടെ സഹായിയുടെ ഫോൺ വന്നു. മാർപാപ്പയുടെ അടുത്ത് ഓടിയെത്തുമ്പോൾ കണ്ണുതുറന്നു കിടക്കുകയായിരുന്നെങ്കിലും വിളിച്ചപ്പോൾ പ്രതികരണമുണ്ടായിരുന്നില്ല.
ആശുപത്രിയിലെത്തിക്കാൻ പലരും നിർദേശിച്ചെങ്കിലും ജീവൻ നഷ്ടമായി എന്ന് വ്യക്തമായി. പാപ്പായുടെ ആഗ്രഹം പോലെ തന്നെ സാന്താ മാർത്തയിൽ തന്നെ അവസാന ശ്വാസവും ഇഹലോകത്തു നിന്നുള്ള വേർപാടും.