Saturday, April 26, 2025

HomeMain Storyപഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാലായനം, 215 പാക്കിസ്ഥാനികൾ ഇന്ത്യയിൽ നിന്ന് മടങ്ങി

പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാലായനം, 215 പാക്കിസ്ഥാനികൾ ഇന്ത്യയിൽ നിന്ന് മടങ്ങി

spot_img
spot_img

ന്യൂഡൽഹി: ജമ്മു കാശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായതോടെ പാക്കിസ്ഥാനി കളോട് അടിയന്തിരമായി ഇന്ത്യയിൽ നിന്ന് മടങ്ങിപ്പോകാൻ കേന്ദ്ര സർക്കാർ നിർദേശിച്ചു. ഇതേ തുടർന്ന് 215 പാകിസ്ഥാനികൾ ഇ ന്ത്യയിൽ നിന്ന് അട്ടാരി അതിർത്തി വഴി മടങ്ങി. 416 ഇന്ത്യൻ പൗരൻമാർ പാകിസ്ഥാനിൽ നിന്ന് തിരിച്ചെത്തി. വീസ റദ്ദാക്കാനുള്ള തീരുമാനത്തിന ന്റെ അടിസ്ഥാനത്തിലാണ് മടക്കം.

ഇതിനിടെ ബിജ്ബഹേരയിലും ത്രാലിലുമായി രണ്ട് ഭീകരരുടെ വീടുകള്‍ തകര്‍ത്തു. ബന്ദിപ്പോരയിലെ കുല്‍നാര്‍ ബാസിപ്പോരയില്‍ ലഷ്ക്കര്‍ ഇ തയ്ബ ടോപ്പ് കമാന്‍ഡര്‍ അല്‍ത്താഫ് ലല്ലിയെ വധിച്ചു. നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്ത പാക് ആര്‍മിക്ക് തക്ക മറുപടി നല്‍കി. നയതന്ത്ര തലത്തിലെ നടപടികള്‍ക്ക് പിന്നാലെ നീക്കങ്ങള്‍ ഇന്ത്യ കൂടുതല്‍ ശക്തമാക്കുകയാണ്. മുഖ്യമന്ത്രിമാരുമായി സംസാരിച്ച അമിത്ഷാ, എത്രയും വേഗം പാക് പൗരന്മാരെ കണ്ടെത്തി നാടു കടത്താന്‍ നിര്‍ദ്ദേശിച്ചു.

ഞായറാഴ്ചക്കുള്ളില്‍ നാട് വിടാനാണ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. മെഡിക്കല്‍ വിസയുള്ള പാകിസ്ഥാൻകാർക്ക് രണ്ട് ദിവസം കൂടി തുടരാം. സിന്ധു നദീജല കരാര്‍ മരവിപ്പിച്ചതിലെ തുടർ നീക്കങ്ങളും വിലയിരുത്തി. പഞ്ചാബ് അതിർത്തിയിൽ പിടികൂടിയ ബിഎസ്എഫ് ജവാന്‍റെ തുടര്‍ വിവരങ്ങള്‍ ലഭ്യമാക്കാത്തതില്‍ ഇന്ത്യ കടുത്ത അതൃപ്‌‌തി പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ബന്ധം കൂടുതല്‍ മോശമാകുമ്പോള്‍ ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. സാഹചര്യം ഇനി വഷളായിക്കൂടെന്ന് യുഎന്‍ വക്താവ് സ്റ്റെഫയിന്‍ ഡ്യുജാറക്ക് പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments