Monday, May 5, 2025

HomeMain Storyഉപാധികളില്ലാതെ യുക്രെയിനുമായി ചര്‍ച്ചയ്ക്ക് തയാറെന്ന് പുടിൻ

ഉപാധികളില്ലാതെ യുക്രെയിനുമായി ചര്‍ച്ചയ്ക്ക് തയാറെന്ന് പുടിൻ

spot_img
spot_img

മോസ്കോ: ഉപാധികളില്ലാതെ യുക്രെയിനുമായി ചര്‍ച്ചയ്ക്ക് തയാറെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിൻ യുഎസ് പ്രതിനിധിയോട് വ്യക്തമാക്കിയതായി ക്രെംലിൻ. യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിനോട് പുടിൻ നിലപാട് ആവര്‍ത്തിച്ചിട്ടുണ്ട്. ഉപാധികളില്ലാതെ യുക്രെയ്നുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ്. ഇത് നേരത്തെ തന്നെ പറഞ്ഞതാണ് ഇപ്പോൾ വീണ്ടും ആവര്‍ത്തിച്ചതായും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.


റോമിൽ ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉക്രെയ്ൻ പ്രസിഡന്റ് വോളോദിമർ സെലെൻസ്‌കിയുമായി നടത്തിയ ചർച്ചകൾക്കിടെയാണിത്. ചര്‍ച്ചകൾക്ക് ശേഷം ട്രംപിന്റെ ട്യൂത്ത് സോഷ്യൽ കുറിപ്പും ചര്‍ച്ചയായി. പുടിന്റെ വിഷയം മറ്റൊരു രീതിയിൽ കൈകാര്യം ചെയ്യേണ്ടി വന്നേക്കാം എന്ന് അദ്ദേഹം കുറിച്ചു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുടിന് സിവിലിയൻ പ്രദേശങ്ങളിലേക്കും നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും മിസൈലുകൾ തൊടുത്തുവിടേണ്ട ഒരു കാരണവുമുണ്ടായിരുന്നില്ല. യുദ്ധം നിർത്താൻ അദ്ദേഹം ആഗ്രഹിക്കുന്നില്ലായിരിക്കാം, ബാങ്കിങ്, അല്ലെങ്കിൽ മറ്റ് ഉപരോധങ്ങൾ വഴിയോ ഈ വിഷയം കൈകാര്യം ചെയ്യേണ്ടി വന്നേക്കാം എന്നായിരുന്നു അദ്ദേഹം കുറിച്ചത്.

യുക്രൈന്റെ വിവിധ പ്രദേശങ്ങളില്‍ ബുധനാഴ്ച രാത്രി റഷ്യ നടത്തിയ ആക്രമണത്തില്‍ ആറ് കുട്ടികളുള്‍പ്പെടെ 9 പേര്‍ മരിച്ചിരുന്നുയുക്രൈന്റെ വിവിധ പ്രദേശങ്ങളില്‍ ബുധനാഴ്ച രാത്രി റഷ്യ നടത്തിയ ആക്രമണത്തില്‍ ആറ് കുട്ടികളുള്‍പ്പെടെ 9 പേര്‍ മരിച്ചിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments