Tuesday, April 29, 2025

HomeMain Storyഇന്ത്യൻ വെബ്സൈറ്റുകൾക്ക് നേരെ പാക് സൈബർ ആക്രമണം, സൈനിക സ്കൂളുകളുടെ അടക്കം വിവരങ്ങള്‍ ചോര്‍ത്തിയെന്ന്

ഇന്ത്യൻ വെബ്സൈറ്റുകൾക്ക് നേരെ പാക് സൈബർ ആക്രമണം, സൈനിക സ്കൂളുകളുടെ അടക്കം വിവരങ്ങള്‍ ചോര്‍ത്തിയെന്ന്

spot_img
spot_img

ശ്രീനഗർ: ഇന്ത്യൻ വെബ്സൈറ്റുകൾക്ക് നേരെ വൻ സൈബർ ആക്രമണം. പാക്കിസ്ഥാൻ ഹാക്കർമാരാണ് സൈനിക സ്കൂളുകളുടെ അടക്കമുള്ള ഇന്ത്യൻ സൈറ്റുകളെ ലക്ഷ്യമിട്ട് ചൊവാഴ്ച സൈബർ ആക്രമണം നടത്തിയത്.

ശ്രീനഗറിലെ ആർമി പബ്ലിക് സ്കൂൾ (എപിഎസ്), എപിഎസ് റാണിഖേത്, ആർമി വെൽഫെയർ ഹൗസിങ് ഓർഗനൈസേഷൻ (എഡബ്ല്യുഎച്ച്ഒ) ഡേറ്റാബേസ്, ഇന്ത്യൻ എയർഫോഴ്സ് പ്ലേസ്മെന്റ് ഓർഗനൈസേഷൻ പോർട്ടൽ എന്നിവയാണ് പാക്കിസ്ഥാൻ ഹാക്കേഴ്സിന്റെ സൈബർ ആക്രമണം നേരിടേണ്ടി വന്നത്. പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് സൈബർ ആക്രമണത്തിലൂടെയുള്ള പ്രകോപനം.

‘ഐഒകെ ഹാക്കർ’ എന്ന പേരിൽ പ്രവർത്തിക്കുന്ന ഹാക്കർമാരാണ് സൈബർ ആക്രമണത്തിനു പിന്നിലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെബ്‌സൈറ്റ് പേജുകളിൽ ‘സൈറ്റ് ഹാക്കഡ്’ എന്ന് എഴുതിയ ശേഷം പാക്കിസ്ഥാൻ പതാക പ്രദർശിപ്പിച്ചാണ് ഹാക്കിങ് നടത്തിയിരിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments