തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ പി.ടി.തോമസിന്റെ ഭാര്യ ഉമ തോമസ് യുഡിഎഫ് സ്ഥാനാര്‍ഥിയായി ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചു. പരിഗണിച്ചതും തീരുമാനിച്ചതും ഒരു പേര് മാത്രമെന്ന് കെ.സുധാകരന് വ്യക്തമാക്കിയിരുന്നു. പി.ടി.തോമസിന് മണ്ഡലവുമായുള്ള വൈകാരികബന്ധം പരിഗണിച്ചുവെന്നും വി ഡി സതീശന് പറഞ്ഞു.
തിരുവനന്തപുരത്ത് ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗമാണ് ഉമയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്. അതേസമയം, ഉമ തോമസിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരെ ഡൊമിനിക് പ്രസന്റേഷനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. സഹതാപ തരംഗം തൃക്കാക്കരയില്‍ വിലപോകില്ലെന്നായിരുന്നു നേതാക്കള്‍ പറഞ്ഞത്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 14,329 14,329 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പിടി തോമസ് തൃക്കാക്കരയില്‍ ജയിച്ചു കയറിയത്. മെയ് 31നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക.
ജൂണ്‍ മൂന്നിന് വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും