മോസ്‌കോ: ഫിന്‍ലന്‍ഡിനെതിരേയും റഷ്യ വാളെടുക്കുന്നു. നാറ്റോ സഖ്യത്തില്‍ ചേരുമെന്ന നിര്‍ണായക പ്രഖ്യാപനവുമായി ഫിന്‍ലന്‍ഡ്. സ്വീഡന്‍ നാറ്റോയില്‍ ചേരുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് ഫിന്‍ലാന്‍ഡി?ന്റേയും പ്രഖ്യാപനം.
ഫിന്‍ലഡിന്റെ നടപടി ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നും റഷ്യ വ്യക്തമാക്കിയിട്ടുണ്ട്. ഇത് വടക്കന്‍ യുറോപ്പിലെ സുസ്ഥിരതയില്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും റഷ്യന്‍ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഫിന്‍ലന്‍ഡിന് പ്രത്യാഘാതമുണ്ടാവുമെന്ന് റഷ്യ പറയുന്നുണ്ടെങ്കിലും ഏത് തരത്തിലുള്ള നടപടിയാണ് ഉണ്ടാവുകയെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
നേരത്തെ ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി കാലതാമസമില്ലാതെ നാറ്റോ അംഗത്വത്തിനുള്ള അപേക്ഷ നല്‍കുമെന്ന് അറിയിച്ചിരുന്നു. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിന് പിന്നാലെ ഫിന്‍ലന്‍ഡിലെ ജനങ്ങള്‍ക്കിടയില്‍ നാറ്റോ അംഗത്വത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. റഷ്യയുമായി 1300 കിലോ മീറ്റര്‍ ദൂരം അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് ഫിന്‍ലന്‍ഡ്.