ന്യൂഡല്‍ഹി: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ റെയില്‍വേ ട്രാക്കുകളില്‍ സ്‌ഫോടനം നടത്താന്‍ പാക് ചാരസംഘടനയായ െഎ.എസ്.ഐ (ഇന്റര്‍ സര്‍വ്വീസസ് ഇന്റലിജന്‍സ്) ലക്ഷ്യമിടുന്നതായി രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്. പ്രധാനമായും പഞ്ചാബിലേയും സമീപ സംസ്ഥാനങ്ങളിലേയും റെയില്‍വേ ട്രാക്കുകള്‍ തകര്‍ക്കാന്‍ െഎ.എസ്.െഎ പദ്ധതിയിട്ടെന്നാണ് കണ്ടെത്തല്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇതുസംബന്ധിച്ച മുന്നറിയിപ്പും നല്‍കി.
ഗുഡ്‌സ് ട്രെയിനുകള്‍ വഴിയുള്ള ചരക്ക് ഗതാഗതം പൂര്‍ണമായി തടസ്സപ്പെടുത്തുകയാണ് തീവ്രവാദികള്‍ ലക്ഷ്യമിടുന്നത്. റെയില്‍വേ ട്രാക്കുകള്‍ ലക്ഷ്യമിട്ട് നടത്താനിരിക്കുന്ന സ്‌ഫോടനങ്ങള്‍ക്ക് ഇന്ത്യയിലുള്ള പാക് സ്ലീപ്പര്‍ സെല്ലുകള്‍ക്ക് െഎ.എസ്.െഎ വലിയ സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്നും ഏജന്‍സികള്‍ അറിയിച്ചു.