ഹ്യൂസ്റ്റണ്‍: 2022 സെപ്റ്റംബര്‍ രണ്ടു മുതല്‍ അഞ്ചുവരെ മെക്‌സിക്കോയിലെ കാണ്‍കൂണ്‍ മൂണ്‍ പാലസ് റിസോര്‍ട്ടില്‍ വച്ച് നടക്കുന്ന ഫോമാ ഗ്ലോബല്‍ കണ്‍വെന്‍ഷന്റെ രജിസ്‌ട്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരുന്നതായി രജിസ്‌ട്രേഷന്‍ ചെയര്‍ ജോയി എന്‍ സാമുവല്‍ അറിയിച്ചു.
ജോയ് എന്‍ സാമുവേല്‍ ചെയര്‍മാനായും, ബൈജു വര്‍ഗ്ഗീസ് കണ്‍വീനര്‍ ആയും, സജന്‍ മൂലപ്ലാക്കല്‍ കോ-ചെയര്‍മാനായും നേതൃത്ത്വം കൊടുക്കുന്ന കമ്മിറ്റിയില്‍ പ്രവര്‍ത്തന മികവുകൊണ്ടും, പ്രതിഭകൊണ്ടും, കഴിവു തെളിയിച്ച, സുനിത പിള്ള, സിമി സൈമണ്‍, സജീവ് വേലായുധന്‍ എന്നിവര്‍ സമിതി അംഗങ്ങള്‍ ആണ്.
കോവിഡ് എന്ന മഹാമാരി സംഹാരതാണ്ഡവമാടിയ കഴിഞ്ഞ രണ്ട് വര്‍ഷം മനുഷ്യരാശി ഭയചകിതരായിരുന്നു. അതില്‍ നിന്ന് ഒരു മോചനം എന്നോണം ഫോമാ ഒരുക്കുന്ന ഒരു വെക്കേഷന്‍ പാക്കേജ് ആണ് ഈ വര്‍ഷത്തെ ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ . നാല് രാവും മൂന്നു പകലും ഉള്ള ഓള്‍ ഇന്ക്ലൂസീവ് പാക്കേജ് ആണ് ഇതിനായി ഫോമാ ഒരുക്കിയിട്ടുള്ളത്.
രണ്ടുപേര്‍ക്ക് 1245 ഡോളര്‍ മാത്രം, 17 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് 100 ഡോളര്‍ അധികമായി നല്‍കിയാല്‍ മതിയാകും. ഫ്‌ലൈറ്റ് ടിക്കറ്റുകള്‍ നേരത്തെ കരസ്ഥമാക്കേണ്ടതാണ്. രജിസ്റ്റര്‍ ചെയ്ത കടന്നുവരുന്നവര്‍ക്ക് മികച്ച ഒരു എന്റര്‍ടെയിന്‍മെന്റ് അണിയറയില്‍ ഒരുങ്ങുന്നതായി എന്റര്‍ ടൈയിന്‍മെന്റ് ടീം അറിയിച്ചിട്ടുണ്ട്. കോണ്‍വെഷന് പങ്കെടുക്കുന്നതിന് ഡെലിഗേറ്റ് ആകണമെന്നില്ല .
രജിസ്‌ട്രേഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫോമാ എക്‌സിക്യൂട്ടീവ് ഭാരവാഹികളായ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, സെക്രട്ടറി ടി. ഉണ്ണികൃഷ്ണന്‍ , ട്രെഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രെഷറര്‍ ബിജു തോണിക്കടവില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ടീമുമായി ബന്ധപ്പെടുക. വെബ്‌സൈറ്റിലൂടെയും രജിസ്റ്റര്‍ ചെയ്യേണ്ടവര്‍ക്ക് ചെയ്യുവാനായി അവസരം ഉണ്ട്.