Thursday, December 26, 2024

HomeMain Storyമകനെ കൊലപ്പെടുത്തി കാറിന്റെ ഡിക്കിയിലൊളിപ്പിച്ച മാതാവ് അറസ്റ്റില്‍

മകനെ കൊലപ്പെടുത്തി കാറിന്റെ ഡിക്കിയിലൊളിപ്പിച്ച മാതാവ് അറസ്റ്റില്‍

spot_img
spot_img

പി.പി. ചെറിയാന്‍

മിനിസോട്ട: ആറുവയസ്സുള്ള മകനെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം കാറിന്റെ ഡിക്കിയില്‍ സൂക്ഷിച്ച മാതാവിനെ പോലീസ് അറസ്റ്റു ചെയ്തു. ഒമ്പതു തവണയായിരുന്നു മകനു നേരെ അമ്മ നിറയൊഴിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച ഉണ്ടായതെന്നു സംശയിക്കുന്ന സംഭവത്തില്‍ മാതാവിനെ അറസ്റ്റു ചെയ്തത് മെയ് 23 തിങ്കളാഴ്ചയായിരുന്നു.

വെള്ളിയാഴ്ച മുന്‍വശത്തെ ടയര്‍ പൊട്ടിയതിനുശേഷവും റോഡിലൂടെ ഡ്രൈവ് ചെയ്തു പോകുന്ന കാറിനെ കുറിച്ചു ആരോ പോലീസില്‍ വിവരം അറിയിച്ചു. കാര്‍ തടഞ്ഞു നിര്‍ത്തിയ പോലീസ് പുറകുവശത്തെ വിന്‍ഡൊ പൊട്ടിയിരിക്കുന്നതും, ഡ്രൈവറുടെ കൈയ്യില്‍ രക്തവും കണ്ടെത്തിയെങ്കിലും കാര്‍ പരിശോധിച്ച ശേഷം ഇവരെ പോകാന്‍ അനുവദിക്കുകയായിരുന്നു.

പിന്നീട് കാര്‍ കെട്ടിവലിച്ചു കൊണ്ടുപോകുന്നതിനിടയിലാണ് ട്രങഅക് പരിശോധിച്ചത്. അവിടെ ആറു വയസുകാരന്റെ ജഡം കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് പോലീസ് ഇവരെ അന്വേഷിച്ചു അപ്പാര്‍ട്ട്മെന്റില്‍ എത്തിയെങ്കിലും അവിടെനിന്നും ഇതിനകം രക്ഷപ്പെട്ടിരുന്നു. വിദഗ്ധ അന്വേഷണത്തിനൊടുവില്‍ ഇവരെ കണ്ടെത്തി പോലീസ് കസ്റ്റഡിയിലെടുത്തു.

അപ്പാര്‍ട്ട്മെന്റില്‍ നിന്നും കാര്‍ പുറപ്പെട്ടതിനുശേഷം റോഡരുകില്‍ ഇവര്‍ വലിച്ചെറിഞ്ഞ കുട്ടിയുടെ രക്തം പുരണ്ട കാര്‍സീറ്റ്, ഷൂ, രക്തകറ എന്നിവ കണ്ടെത്തിയിരുന്നു.

ഹെന്നിപിന്‍ കൗണ്ടി ഡിസ്ട്രിക്റ്റ് കോടതി രേഖകളനുസരിച്ചു ഇവരുടെ പേര്‍ ജുലിസ താലര്‍(28) എന്നാണെന്നും, കുട്ടിയുടെ പേര്‍ എലി ഹാര്‍ട്ട് എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്ക് 2 മില്യണ്‍ ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. താലറും ഭര്‍്ത്താവും തമ്മില്‍ കുട്ടിയുടെ കസ്ററഡി സംബന്ധിച്ചു തര്‍ക്കം നിലനിന്നിരുന്നു.

കൊലപാതകത്തിലേക്ക് കസ്റ്റഡി സംബന്ധിച്ചു തര്‍ക്കം നിലനിന്നിരുന്നു. കൊലപാതകത്തിലേക്ക് നയിച്ചതിന്റെ കാരണമിതാകാം എന്നാണ് പോലീസിന്റെ പ്രഥമ നിഗമനം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments