തിരുവനന്തപുരം : ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സ് ഉടന്‍ പ്രാബല്യത്തിലാകും. നിയമ, ആഭ്യന്തര, ആരോഗ്യ വകുപ്പ് സെക്രട്ടറിമാരുടെ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ ഓര്‍ഡിനന്‍സിന്റെ കരട് നിയമ വകുപ്പിന്റെയും ബന്ധപ്പെട്ട മന്ത്രിമാരുടെയും കൂടി അന്തിമ അംഗീകാരത്തോടെയാകും മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്കു വയ്ക്കുക.
ആരോഗ്യ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുന്നതു മാത്രമല്ല, അസഭ്യം പറയുന്നതുള്‍പ്പെടെ വാക്കുകള്‍ കൊണ്ടുള്ള അധിക്ഷേപവും ഇനി കുറ്റകരമാകും. ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓര്‍ഡിനന്‍സില്‍ ഇതിനുള്ള വ്യവസ്ഥകളും ഉള്‍പ്പെടുത്താനാണു തീരുമാനം.
ആരോഗ്യ കേന്ദ്രങ്ങളിലെ അതിക്രമങ്ങളില്‍ ജയില്‍ ശിക്ഷ കുറഞ്ഞത് 6 മാസവും ഉയര്‍ന്നത് 7 വര്‍ഷം വരെയുമാകും. നാശനഷ്ടങ്ങള്‍ക്ക് ആറിരട്ടി വരെ പിഴ ഈടാക്കുന്നതും പരിഗണനയിലുണ്ട്. നിലവില്‍ 3 വര്‍ഷം വരെ തടവും 50,000 രൂപ വരെ പിഴയുമാണു പരമാവധി ശിക്ഷ. നഴ്‌സിങ് കോളജുകള്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ വിദ്യാഭ്യാസ കേന്ദ്രങ്ങളും നിയമത്തിന്റെ പരിധിയിലാകും.
ആരോഗ്യ കേന്ദ്രങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരായ അതിക്രമങ്ങളില്‍ പരാതി ലഭിച്ച് ഒരു മണിക്കൂറിനുള്ളില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യണം. അതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കും. ഒരു മാസത്തിനുള്ളില്‍ ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണം. ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണയും പൂര്‍ത്തിയാക്കണം. ഇതിനായി പ്രത്യേക കോടതി സ്ഥാപിക്കുന്നതും പരിഗണിക്കണം.
ന്മ ഐഎംഎ ഉള്‍പ്പെടെ ആരോഗ്യ മേഖലയിലെ വിവിധ സംഘടനകളുമായി നടത്തിയ ചര്‍ച്ചയുടെ കൂടി അടിസ്ഥാനത്തിലാണു ഓര്‍ഡിനന്‍സ് കരടിനു രൂപം നല്‍കുന്നത്.