Friday, May 9, 2025

HomeMain Storyവൈറ്റ് ഹൗസിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയ ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍

വൈറ്റ് ഹൗസിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയ ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍

spot_img
spot_img

വാഷിങ്ടണ്‍: വൈറ്റ് ഹൗസിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയ ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍. വൈറ്റ് ഹൗസിന് സമീപമുള്ള സുരക്ഷാബാരിക്കേഡിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയ മിസോറി ചെസ്റ്റര്‍ഫീല്‍ഡില്‍ താമസിക്കുന്ന സായ് വര്‍ഷിത് കാണ്ടുല(19)യാണ് യു.എസ് പാര്‍ക്ക് പൊലീസിന്റെ പിടിയിലായത്.

ട്രക്കില്‍ നിന്ന് സ്വസ്തിക ചിഹ്നം പതിച്ച പതാക കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ചുവപ്പും വെള്ളയും കറുപ്പും കലര്‍ന്നതാണ് പതാക. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് ലഫായെറ്റ് സ്‌ക്വയറിന്റെ വടക്ക് വശത്തുള്ള സുരക്ഷാ ബാരിക്കേഡില്‍ ട്രക്ക് ഇടിച്ചത്. വാഹനം മനപൂര്‍വം ഇടിച്ചുകയറ്റിയതാണെന്നും സംഭവത്തില്‍ ആര്‍ക്കും പരിക്കല്ലെന്നും യുഎസ് സീക്രട്ട് സര്‍വിസ് വക്താവ് ആന്റണി ഗുഗ്ലിയല്‍മി പറഞ്ഞു.

വൈറ്റ് ഹൗസ് ഗേറ്റില്‍ നിന്ന് അല്‍പം അകലെയായിരുന്നു അപകടം. സംഭവത്തെ തുടര്‍ന്ന് റോഡും നടപ്പാതയും അടക്കുകയും സമീപത്തുള്ള ഹേ-ആഡംസ് ഹോട്ടല്‍ ഒഴിപ്പിക്കുകയും ചെയ്തു. അപകടകരമായ ആയുധം ഉപയോഗിച്ചുള്ള ആക്രമണം, അശ്രദ്ധയോടെയുള്ള ഡ്രൈവിങ്, പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും കുടുംബത്തെയും കൊലപ്പെടുത്താനോ തട്ടിക്കൊണ്ടുപോകാനോ ദേഹോപദ്രവം ഏല്‍പ്പിക്കാനോ ഉള്ള ശ്രമം, പൊതുസ്വത്ത് നശിപ്പിക്കല്‍, അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments