Tuesday, June 3, 2025

HomeMain Storyപുതിയ പാര്‍ലിമെന്റ് മന്ദിരം പ്രധാന മന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിച്ചു

പുതിയ പാര്‍ലിമെന്റ് മന്ദിരം പ്രധാന മന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിച്ചു

spot_img
spot_img

ന്യൂഡല്‍ഹി | പാര്‍ലിമെന്റ് പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം പ്രധാന മന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു.

നിലവിളക്ക് കൊളുത്തിയായിരുന്നു ഉദ്ഘാടനം. ഗാന്ധി പ്രതിമയിലെ പു്ഷ്പാര്‍ച്ചനയോടെയായിരുന്നു ഉദ്ഘാടന ചടങ്ങുകളുടെ തുടക്കം.

പൂജാ കര്‍മങ്ങള്‍ക്കു ശേഷം സ്വാതന്ത്ര്യ സമരത്തിലെ അധികാര കൈമാറ്റത്തിന്റെ പ്രതീകമായി സര്‍ക്കാര്‍ അവകാശപ്പെടുന്ന ചെങ്കോല്‍ പ്രധാന മന്ത്രി പുതിയ കെട്ടിടത്തില്‍ സ്ഥാപിച്ചു. ലോക്‌സഭാ സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപത്തായാണ് ചെങ്കോല്‍ സ്ഥാപിച്ചത്.

ഉദ്ഘാടനവുമായി ബന്ധപ്പെട്ട ഫലകവും അദ്ദേഹം അനാച്ഛാദനം ചെയ്തു. ചടങ്ങിന്റെ ഭാഗമായി സര്‍വമത പ്രാര്‍ഥന നടത്തി. മന്ദിരം നിര്‍മിച്ച വുമ്മിടി കുടുംബത്തില്‍ നിന്നുള്ള തൊഴിലാളി പ്രതിനിധികളെ പ്രധാന മന്ത്രി ആദരിക്കുകയും ചെയ്തു.

പാര്‍ലിമെന്റിന്റെ പുതിയ മന്ദിരം രാഷ്ട്രപതിയെ മാറ്റിനിര്‍ത്തി പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്യുന്നതിലും അധികാര കൈമാറ്റത്തിന്റെ പ്രതീകമായി ചെങ്കോലിനെ ഉയര്‍ത്തിക്കാണിക്കുന്നതിലും പ്രതിഷേധിച്ച്‌ പ്രതിപക്ഷ കക്ഷികളില്‍ ഭൂരിഭാഗവും ചടങ്ങ് ബഹിഷ്‌കരിച്ചു.

970 കോടി രൂപ ചെലവില്‍ 64,500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് പാര്‍ലിമെന്റ് കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. രാജ്യസഭയിലും ലോക്സഭയിലുമായി 1,224 എം പിമാരെ ഉള്‍ക്കൊളളാനാകും. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments