Sunday, June 1, 2025

HomeMain Storyരാഹുല്‍ ഗാന്ധി തിങ്കളാഴ്ച യുഎസിലേക്ക്; മൂന്നു വര്‍ഷത്തിനുശേഷം പാസ്‌പോര്‍ട്ട് പുതുക്കണം

രാഹുല്‍ ഗാന്ധി തിങ്കളാഴ്ച യുഎസിലേക്ക്; മൂന്നു വര്‍ഷത്തിനുശേഷം പാസ്‌പോര്‍ട്ട് പുതുക്കണം

spot_img
spot_img

ന്യൂഡല്‍ഹി : പുതിയ പാസ്‌പോര്‍ട്ട് ലഭിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നാളെ (തിങ്കള്‍) അമേരിക്കയിലേക്ക് പോകുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

വാഷിങ്ടന്‍ ഡിസി, ന്യൂയോര്‍ക്ക്, സാന്‍ഫ്രാന്‍സിസ്‌കോ എന്നിവിടങ്ങളിലെ സര്‍വകലാശാലാ വിദ്യാര്‍ഥികളുമായി രാഹുല്‍ സംവദിക്കും. വിവിധ മേഖലകളില്‍ നിന്നുള്ളവരുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

രാഹുല്‍ ഗാന്ധിക്ക് മൂന്ന് വര്‍ഷത്തേക്കുള്ള പാസ്‌പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് ലഭിച്ചത്. എന്‍ഒസി ഡല്‍ഹി റോസ് അവന്യു കോടതി നല്‍കിയതോടെയാണ് പുതിയ പാസ്‌പോര്‍ട്ട് ലഭിച്ചത്. കാലാവധി കഴിഞ്ഞാല്‍ പാസ്‌പോര്‍ട്ട് പുതുക്കാന്‍ രാഹുല്‍ വീണ്ടും കോടതിയെ സമീപിക്കണം. 10 വര്‍ഷത്തേക്ക് എന്‍ഒസി നല്‍കണമെന്നായിരുന്നു രാഹുലിന്റെ ആവശ്യം. എന്നാല്‍, രാഹുല്‍ വിദേശത്തേക്കു പോകുന്നതു നാഷനല്‍ ഹെറാള്‍ഡ് കേസിന്റെ തുടര്‍ നടപടികളെ ബാധിക്കുമെന്നു കേസിലെ പരാതിക്കാരനായ സുബ്രഹ്മണ്യന്‍ സ്വാമി എതിര്‍പ്പറിയിച്ചിരുന്നു.

മോദി വിരുദ്ധ’ പരാമര്‍ശത്തിന്റെ പേരില്‍ ലോക്‌സഭാംഗത്വം നഷ്ടമായതിനെ തുടര്‍ന്ന് രാഹുല്‍ തന്റെ ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്തു. ഇതിനു പകരം സാധാരണ പാസ്‌പോര്‍ട്ട് ലഭിക്കാന്‍ എന്‍ഒസി തേടിയാണ് രാഹുല്‍ കോടതിയെ സമീപിച്ചത്. രാഹുലിനെതിരായ നാഷനല്‍ ഹെറാള്‍ഡ് കേസ് നിലനില്‍ക്കുന്നതിനാലാണിത്. കേസില്‍ നേരത്തെ ജാമ്യം അനുവദിക്കുമ്പോള്‍ പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട വ്യവസ്ഥയില്ലെന്നും അതുകൊണ്ട് തന്നെ എന്‍ഒസി അനുവദിക്കുന്നതിനു തടസ്സം ഇല്ലെന്നും രാഹുലിന്റെ അഭിഭാഷകന്‍ വാദിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments